Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറാത്തകൾക്ക്​ ഒ.ബി.സി...

മറാത്തകൾക്ക്​ ഒ.ബി.സി സംവരണം: മന്ത്രിസ്ഥാനം രാജിവെച്ചെന്ന്​ ഭുജ്​ബൽ; സ്വീകരിക്കാതെ മുഖ്യൻ

text_fields
bookmark_border
മറാത്തകൾക്ക്​ ഒ.ബി.സി സംവരണം: മന്ത്രിസ്ഥാനം രാജിവെച്ചെന്ന്​ ഭുജ്​ബൽ; സ്വീകരിക്കാതെ മുഖ്യൻ
cancel

മുംബൈ: മറാത്ത സംവരണവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര മന്ത്രിസഭയിൽനിന്ന്​ രണ്ടു​ മാസം മുമ്പ് രാജിവെച്ചതായി അജിത്​ പവാർ പക്ഷ എൻ.സി.പി നേതാവ്​ ഛഗൻ ഭുജ്​ബൽ. ശനിയാഴ്ച ഒ.ബി.സി റാലിയിലാണ്​ വെളിപ്പെടുത്തൽ. കഴിഞ്ഞ നവംബർ 16ന്​ നൽകിയ രാജി മുഖ്യമന്ത്രി ഏക്​നാഥ്​ ഷിൻഡെ സ്വീകരിച്ചില്ലെന്നും രാജിക്കാര്യം വെളിപ്പെടുത്തരുതെന്ന്​ ഷിൻഡെയും ഉപമുഖ്യമന്ത്രി ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്​നാവിസും ആവശ്യപ്പെടുകയായിരുന്നുവെന്നും ഭുജ്ബൽ പറഞ്ഞു. എം.എൽ.എ സ്ഥാനവും അദ്ദേഹം രാജിവെച്ചേക്കുമെന്ന്​ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ഷിൻഡെ മന്ത്രിസഭയിൽ ഭക്ഷ്യവിതരണ മന്ത്രിയാണ്​ ഭുജ്​ബൽ. കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി മറാത്തകൾക്ക്​ ഒ.ബി.സി സംവരണം നൽകാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി എതിർക്കുന്ന നേതാവാണ്​ ഭുജ്​ബൽ. മറാത്തകൾക്ക്​ സംവരണം ഏർപ്പെടുത്തുന്നതിന്​ എതിരല്ലെന്നും എന്നാൽ, അത്​ ഒ.ബി.സി സംവരണത്തിൽ കൈകടത്തിയാകരുതെന്നുമാണ്​ അദ്ദേഹത്തി​ന്റെ നിലപാട്​. സംസ്ഥാനത്തെ ശക്തനായ ഒ.ബി.സി നേതാവാണ്​ ഭുജ്​ബൽ. മറാത്തകൾക്ക്​ ഒ.ബി.സി സംവരണം നൽകുന്നതിനെതിരെ ഒ.ബി.സി സംഘടനകൾ സംസ്ഥാനത്ത്​ റാലികൾ നടത്തിവരുകയാണ്​.

ഭുജ്​ബൽ രാജി സമർപ്പിച്ചതായി സ്ഥിരീകരിച്ച ദേവേന്ദ്ര ഫഡ്​നാവിസ്​ അത്​ സ്വീകരിച്ചിട്ടില്ലെന്നും അതേക്കുറിച്ച്​ മുഖ്യമന്ത്രിയാണ്​ വ്യക്തമാക്കേണ്ടതെന്നും പറഞ്ഞു. അതേസമയം, ഭുജ്​ബലും ഫഡ്​നാവിസും ചേർന്നുള്ള നാടകമാണ്​ രാജിയെന്ന്​ ഉദ്ധവ്​ താക്കറെ പക്ഷ ശിവസേന നേതാവ്​ സഞ്ജയ്​ റാവുത്ത്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OBC reservationMarathasBhujbal
News Summary - OBC reservation for Marathas: Bhujbal resigns as minister;
Next Story