Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും -നിതീഷ് കുമാർ
text_fieldsbookmark_border
പട്ന: മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി നിതീഷ് കുമാർ. എൻ.ഡി.എ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാൻ ഗവർണർ ഫാഗു ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ഇക്കാര്യം അറിയിച്ചത്.
നാളെ ഉച്ചകഴിഞ്ഞ് 4.30 ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് രാജ്ഭവനിൽ നിന്ന് ഇറങ്ങിയ ശേഷം കുമാർ പറഞ്ഞു. 'പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ഇനിയും എടുത്തിട്ടില്ല. തീരുമാനം ഉടൻ ഉണ്ടാകും, മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി പുതിയ മന്ത്രിസഭയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ നിയമസഭാ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തിരുന്നു. പട്‌നയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രിയ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
Next Story

