ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മലീനീകരണത്തിൽ വന്ന കുറവ് വലിയ ചർച്ചയായിരുന്നു. എന്നാൽ ലോക്ഡൗണിനുപിന്നാലെ ഫാക്ടറികൾ തുറക്കുകയും നഗരങ്ങളിൽ ജനജീവിതം സാധാരണഗതിയിലെത്തുകയും ചെയ്തതോടെ എല്ലാം പൂർവ്വ സ്ഥിതിയിലായി.
മലനീകരണത്തിെൻറ ഉയർന്ന തോതുകാരണം ഡൽഹിയിലെ ഒാഖ്ലയിൽ യമുനനദിയിൽ മാലിന്യം നുരഞ്ഞുപൊങ്ങുന്നതാണ് പുതിയ കാഴ്ച. കഴിഞ്ഞവർഷവും യമുനയുടെ ഉപരിതലത്തിൽ രാസവസ്തുക്കളുടെ അംശമുള്ള പത ദൃശ്യമായിരുന്നു.
ലോക്ഡൗണിന് പിന്നാെല തെളിനീരുമായി ഒഴുകുന്ന യമുനയുടെ ചിത്രങ്ങൾ വലിയ വാർത്തപ്രാധാന്യം നേടിയിരുന്നു. യമുനയിൽ ജലം തെളിഞ്ഞതോടെ ദേശാടന പക്ഷികൾ യമുനയിലേക്ക് കൂട്ടമായി എത്തിയിരുന്നു.