എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ. പനീർ ശെൽവം ഡി.എം.കെയിൽ ചേർന്നേക്കുമെന്ന് സൂചന
text_fieldsചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ഒ.പനീർ ശെൽവം ഡി.എം.കെയിൽ ചേർന്നേക്കുമെന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പ്രശംസിക്കുകയും ഡി.എം.കെ സർക്കാർ തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ നിലവിൽ വരുമെന്ന് പ്രവചനങ്ങൾ പുറത്തു വരികയും ചെയ്തതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരക്കുന്നത്.
പനീർ ശെൽവം മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ക്യാമ്പിലുണ്ടായിരുന്ന എം.എൽ.എ പി.അയ്യപ്പൻ സ്റ്റാലിനെ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിലേക്ക് ഈ വർഷം പകുതിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തിലൂടെയുള്ള പാർട്ടി പ്രവേശനം തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന്‍റെ സാധ്യതകൾ തുറക്കുന്നുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 133 സീറ്റുകളാണ് ഡി.എം.കെ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

