‘ന്യായ് പദ്ധതി’ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യ മുഴുവൻ അടച്ച സാഹചര്യത്തിൽ രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ തങ്ങളുടെ പ്രകടനപത്രികയിൽ ചൂണ്ടിക്ക ാട്ടിയ ന്യായ് പദ്ധതി (മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി) ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു. മഹാമാരിയെ നേരിടാൻ േലാക്ഡൗണിനെ കോൺഗ്രസ് പിന്തുണക്കുന്നു. എന്നാൽ, ഫെബ്രുവരിയിൽതന്നെ മുന്നറിയിപ്പുണ്ടായിട്ടും എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്.
കോവിഡിനെ നേരിടാൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് വ്യക്തമായ ആസൂത്രണം ഇല്ലാത്തത് നിരാശജനകമാണെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും മതിയായ സംരക്ഷണം എപ്പോൾ ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ദിവസ വേതനക്കാർ, തൊഴിലുറപ്പു മേഖലയിലുള്ളവർ, ഫാക്ടറി ജീവനക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ 21 ദിവസം എങ്ങനെ അതിജീവിക്കുമെന്നും സുർജേവാല ചോദിച്ചു.
