Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nusrat Jahan
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ ജനങ്ങളുടെ...

യു.പിയിലെ ജനങ്ങളുടെ സുരക്ഷിതത്വ​ത്തേക്കാൾ യോഗിക്ക്​ പ്രധാനം ബംഗാൾ തെരഞ്ഞെടുപ്പോ -തൃണമൂൽ എം.പി

text_fields
bookmark_border

കൊൽക്കത്ത: ഉത്തർപ്രദേശിൽ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തൃണമൂൺ എം.പി നുസ്രത്​ ജഹാൻ. ലൈംഗിക ആക്രമണകേസിൽ ശിക്ഷിക്കപ്പെട്ട്​ ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ​ശേഷം പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച്​ കൊന്നതിനെതിരെയായിരുന്നു പ്രതികരണം.

ബംഗാൾ തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ ബി.ജെ.പിയും യോഗി ആദിത്യനാഥും എന്ത്​ അടിസ്​ഥാനത്തിലാണ്​ ജനങ്ങളുടെ സുരക്ഷക്ക്​​ പ്രാധാന്യം നൽകുമെന്ന്​ പറയുന്നതെന്ന്​ അവർ​ ചോദിച്ചു.

'​െഞട്ടിക്കുന്ന സംഭവം. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ നടന്ന ദുരന്തം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. എന്തുകൊണ്ടാണ്​ യോഗി ആദിത്യനാഥ്​ ഈ കുടുംബത്തിന്‍റെ സുരക്ഷക്ക്​ പ്രധാന്യം നൽകാത്തത്​? ബംഗാൾ തെരഞ്ഞെടുപ്പാണോ ബി.ജെ.പിക്ക്​ പ്രധാനം?' -നുസ്രത്​ ജഹാൻ ട്വീറ്റ്​ ചെയ്​തു.

ബംഗാളിലെ മാൽഡയിൽ തൃണമൂൽ സർക്കാർ സ്​ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന യോഗി ആദിത്യനാഥിന്‍റെ പ്രതികരണത്തിന്​ പിന്നാലെയാണ് യു.പിയിലെ​ ദാരുണ സംഭവം. മമത ബാനർജി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു ആദിത്യനാഥിന്‍റെ പ്രചാരണ പ്രസംഗം. 'ബംഗാളിൽ അരാജകത്വം നിറഞ്ഞിരിക്കുന്നു. പൗരൻമാർ വേദനിക്കുന്നു. സുരക്ഷിതത്വം ഒരു വലിയ പ്രശ്​നമാണ്​. ബംഗാളിൽ മാറ്റം ഉറപ്പാക്കണം' -യോഗി ആദിത്യനാഥ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressNusrat JahanBengal Assembly ElectionBJPYogi Adityanath
News Summary - Nusrat Jahan's Attack As Yogi Adityanath Campaigns In Bengal
Next Story