നുസ്ലി വാഡിയ വധശ്രമം; പ്രതികളെ വെറുതെ വിട്ടു
text_fieldsമുംബൈ: പ്രമുഖ ടെക്സ്റ്റൈൽസ് കമ്പനിയായ വാഡിയ ഗ്രൂപ് ചെയർമാൻ നുസ്ലി വാഡിയയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു പേരെ സി.ബി.ഐ കോടതി വെറുതെവിട്ടു. ഐവൻ സെഖ്വേര, രമേശ് ജഗോതിയ എന്നിവരെയാണ് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എസ്.പി നിമ്പാൽകർ വെറുതെവിട്ടത്. 1989 ലാണ് ഐവൻ, രമേശ് എന്നിവരടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തത്.
പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ബിസിനസ് വൈരാഗ്യത്തെ തുടർന്ന് നുസ്ലി വാഡിയയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2003 ലാണ് വിചാരണ തുടങ്ങിയത്. മറ്റ് രണ്ടു പ്രതികളായ കീർത്തി അംബാനി, അർജുൻ ബബരിയ എന്നിവർ വിചാരണക്കിടെ മരിച്ചു.

