Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനഴ്​സുമാരുടെ...

നഴ്​സുമാരുടെ കൂട്ടരാജിയും തബ്​ലീഗി​െൻറ തലയിൽ; അവസാനിക്കാതെ വിദ്വേഷ പ്രചരണം

text_fields
bookmark_border
നഴ്​സുമാരുടെ കൂട്ടരാജിയും തബ്​ലീഗി​െൻറ തലയിൽ; അവസാനിക്കാതെ വിദ്വേഷ പ്രചരണം
cancel

ജയ്​പൂർ: ‘ബിരിയാണി ​കൊടുക്കാത്തതിന്​ തബ്​ലീഗുകാർ അധിക്ഷേപിക്കുന്നതിനാലും ദേഹത്ത്​ തുപ്പുന്നതിനാലും​ നൂറിലേറെ നഴ്​സുമാർ കൂട്ടത്തോടെ രാജി വെച്ചു’ - ഏപ്രിൽ 28ന് ​ഋഷി രജ്പുത് എന്നയാൾ ട്വീറ്റ്​ ചെയ്​തതാണിത്​. ജലാവർ മെഡിക്കൽ കോളജിനെ സംബന്ധിച്ച ഇൗ ചൂടുള്ള ‘കള്ള വാർത്ത’ ആയിരക്കണക്കിനാളുകളാണ്​ ഏറ്റുപിടിച്ചത്​.

ഋഷി വെറുതെ പറഞ്ഞുവെക്കുക മാത്രമല്ല ചെയ്​തത്​, തെളിവായി ഹിന്ദി വാർത്താ ചാനലായ ന്യൂസ് നേഷ​​െൻറ സ്ക്രീൻഷോട്ടും പോസ്റ്റ് ചെയ്തിരുന്നു. ‘രാജസ്ഥാനിലെ ജലാവറിൽ നൂറിലധികം നഴ്സുമാർ രാജിവെച്ചു’വെന്ന്​ വെണ്ടക്ക അക്ഷരത്തിൽ എഴുതിയതായിരുന്നു ആ സ്​ക്രീൻഷോട്ട്​. 

‘‘രാജസ്ഥാനിലെ ജലാവറിൽ 100 നഴ്‌സുമാർ ഒരുമിച്ച് രാജിക്കത്ത്​ നൽകി. ജമാഅത്തികൾ (തബ്​ലീഗ്​ ജമാഅത്​) അവരുടെ മേൽ തുപ്പുന്നു, വിവരംകെട്ട ഇവർ ഭക്ഷണം നൽകുന്നവരോട്​ ബിരിയാണി ആവശ്യപ്പെടുന്നു. കിട്ടിയില്ലെങ്കിൽ അവരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുന്നു’’ എന്നായിരുന്നു ഋഷിയുടെ വിവരണം. ഇതേ ആരോപണവുമായി യോഗി ദേവ്നാഥ് എന്നയാളും മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്​തിരുന്നു. ഇതും നിരവധി പേർ പങ്കുവെച്ചു. കൂടാതെ വാട്​സാപ്​, ഫേസ്​ബുക്​ ഗ്രൂപ്പുകളിലും ഈ വിദ്വേഷ നുണ പാറി നടന്നു.

രാജി പ്രഖ്യാപിച്ചിരുന്നു; പക്ഷേ, കാരണം തബ്​ലീഗല്ല
ട്വീറ്റി​​െൻറ പിന്നാമ്പുറം തേടി പുറപ്പെട്ട ആൾട്ട്​ ന്യൂസിലെ ജിഗ്​നേഷ്​ പ​ട്ടേൽ എന്ന മാധ്യമപ്രവർത്തകൻ ഈ വിദ്വേഷ പ്രചരണം പൊളിച്ചടുക്കി. അന്വേഷണത്തിൽ ജലവാറിലെ ആശുപത്രിയിൽ നഴ്​സുമാർ രാജിപ്രഖ്യാപിച്ചതായി ക​ണ്ടെത്തി. പക്ഷേ, കാരണം തബ്​ലീഗോ തുപ്പലോ ഒന്നുമല്ല. കുറഞ്ഞ വേതനവും പി.പി.ഇ (വ്യക്​തി സുരക്ഷ) കിറ്റുകൾ നൽകാത്തതുമാണ്​ നഴ്​സുമാരെ ചൊടിപ്പിച്ചത്​. 

ഇതുസംബന്ധിച്ച്​ ട്വിറ്ററിൽ പരാമർശിച്ച ‘ന്യൂസ് നേഷൻ’ ചാനൽ തന്നെ ഏപ്രിൽ 27ന് അവരു​ടെ വെബ്‌സൈറ്റിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്​. നഴ്​സുമാരുടെ രാജിയെയും കാരണങ്ങളെയും വിശദമായി പറയുന്ന ആ റിപ്പോർട്ടിൽ ഒരിടത്തും തബ്​ലീഗ്​ജമാഅത്തിനെക്കുറിച്ച് പരാമർശം പോലുമില്ല.

നഴ്‌സുമാരുടെ കൂട്ടരാജിയെക്കുറിച്ച്​ പ്രാദേശിക വാർത്താ ഏജൻസിയായ ഫസ്റ്റ് ഇന്ത്യാ ന്യൂസ് രാജസ്ഥാനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്​. സഹപ്രവർത്തക​രെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുകയും അവർക്ക് പിപിഇ കിറ്റുകൾ ലഭ്യമാക്കുകയും ചെയ്താൽ ജോലി പുനരാരംഭിക്കുമെന്നാണ്​ ഈ റിപ്പോർട്ടിൽ നഴ്​സുമാർ പറയുന്നത്​. 

സോഷ്യൽ മീഡിയയിലെ ‘തുപ്പൽ രാജി’ ജലാവർ മെഡിക്കൽ കോളജിലെ ഡീൻ ദീപക് ഗുപ്തയും നിഷേധിച്ചു. തബ്​ലീഗ്​ ജമാഅത്തുമായി ബന്ധപ്പെട്ട ഒരു കേസും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiarajasthanindia newshate speachnursing stafftableegIndia News
News Summary - Nursing staff in Rajasthan did not resign due to tablig- India news-
Next Story