Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവജാതശിശുക്കളുടെ...

നവജാതശിശുക്കളുടെ ഐ.സി.യുവിൽ നിന്ന്​ ടിക്​ ടോക്​; നഴ്​സുമാർക്കെതിരെ അച്ചടക്ക നടപടി

text_fields
bookmark_border
നവജാതശിശുക്കളുടെ ഐ.സി.യുവിൽ നിന്ന്​ ടിക്​ ടോക്​; നഴ്​സുമാർക്കെതിരെ അച്ചടക്ക നടപടി
cancel

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ആശുപത്രിയിൽ പ്രത്യേക പരിചരണം ആവശ്യമായ നവജാത ശിശുക്കളെ കിടത്തിയിരിക്കുന്ന ഐ.സി.യ ുവിൽ നിന്ന്​ ടിക്​ ടോക്ക്​ വിഡിയോ എടുത്ത നാലു നഴ്​സുമാർക്കെതിരെ അച്ചടക്ക നടപടി. ഒഡീഷയിലെ മാൽകൻഗിരി ജില്ലാ ​ആശുപത്രിയിലെ നഴ്​സുമാരാണ്​ ഗുരുതരമായ അസുഖങ്ങളുള്ള നവജാത ശിശുക്കളെ ചികിത്സിക്കുന്ന സ്​പെഷ്യൽ നിയോനാറ്റൽ കെയർ യൂനിറ്റിൽ ഡ്യൂട്ടിയിലിരിക്കെ ടിക്​ ടോക്ക്​ വിഡിയോക്ക്​ വേണ്ടി പാട്ടുപാടി ഡാൻസ്​ കളിച്ചത്​. ടിക് ടോക്ക് വിഡിയോ വൈറലായതിനെ തുടർന്ന്​ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

റൂബി റായ്​, തപ്​സി ബിശ്വാസ്​, സ്വപ്​ന ബാല, നന്ദിനി റായ്​ എന്നിവർക്കെതിരെയാണ് ജില്ലാ മജിസ്​ട്രേറ്റ്​ കോടതിയുടെ നടപടി. കൃത്യവിലോപം നടത്ത​ിയ നഴ്​സുമാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണമെന്ന്​ മജിസ്​ട്രേറ്റ്​ മനീഷ്​ അഗർവാൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക്​ നിർദേശം നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്​.

അതേസമയം, ഡ്യൂട്ടി സമയത്തിനു ശേഷമാണ്​ മൊബൈൽ ഫോൺ ഉപയോഗിച്ചതും​ ടിക്​ ടോക്ക്​ വിഡിയോ എടുത്തതുമെന്നാണ്​ നഴ്​സുമാരുടെ വിശദീകരണം. എന്നാൽ ഔദ്യോഗിക വേഷത്തിൽ വിഡിയോയെടുത്തത്​ തെറ്റാണെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishahospitalindia newsTikTok VideosSNCU
News Summary - Nurses Who Recorded TikTok Videos In Odisha Hospital Told To Go On Leave- India news
Next Story