നാട്ടിലെത്തിക്കണം; ഗര്‍ഭിണികളായ നഴ്സുമാര്‍ ഹൈകോടതിയില്‍
text_fieldsന്യൂഡല്‍ഹി: ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളായ 56 നഴ്സുമാരെ നാട്ടിലെത്തിക്കാൻ വേണ്ടി യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു. ഇവരില്‍ 55 പേർ സൗദി അറേബ്യയിലും ഒരാള്‍ കുവൈത്തിലുമാണ്.
കോവിഡ് പടരുന്ന സ്ഥലത്താണ് ഇവർ കഴിയുന്നതെന്ന് അഡ്വ. സുഭാഷ് ചന്ദ്രന് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
പലരും ആരോഗ്യപ്രശ്നങ്ങളുള്ളവരാണെന്നും ‘വന്ദേ ഭാരത് മിഷനി’ല്‍ ഇവരെ ഉള്‍പ്പെടുത്തിയില്ലെന്നും ഹരജിയിലുണ്ട്. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലെങ്കിലും ഇവരെ നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം.
സാമൂഹികവും മാനസികവുമായ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയിലുണ്ട്. ഹരജി തിങ്കളാഴ്ച പരിഗണിക്കും.
