Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടബലാത്സംഗ ശ്രമം; ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് നഴ്സ് രക്ഷപ്പെട്ടു

text_fields
bookmark_border
കൊൽക്കത്തയിൽ വനിത ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിഷേധം തുടരവെയാണ് ഈ സംഭവം
കൂട്ടബലാത്സംഗ ശ്രമം; ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് നഴ്സ് രക്ഷപ്പെട്ടു
cancel

പട്ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ഡോക്ടർ അടക്കം മൂന്നുപേരെ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു നഴ്സ്. കൊൽക്കത്തയിലെ ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധം ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടെയാണ് ബിഹാറിൽ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

സമസ്തിപുർ ജില്ലയിലെ മുസ്രിഘരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർ.ബി.എസ് ഹെൽത്ത് കെയർ സെന്‍ററിലാണ് നടുക്കുന്ന സംഭവം. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇറങ്ങുകയായിരുന്ന നഴ്സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കൈയിൽ കിട്ടിയ ബ്ലേഡ് കൊണ്ട് ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു നഴ്സ്. തുടർന്ന് ആശുപത്രിയിൽനിന്ന് പുറത്തിറങ്ങി ഓടി ഒളിച്ചിരുന്ന് പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഡോക്ടർക്കൊപ്പം സുനിൽ കുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. നഴ്സിനെ ആക്രമിക്കുന്നതിന് മുമ്പ് സംഘം ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്തിരുന്നെന്നും വാതിലുകൾ പൂട്ടിയിരുന്നെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nurse fends off gang-rape attempt cuts doctor's private parts with blade
Next Story