Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിരിച്ചുവിടൽ: ഡൽഹിയിൽ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ജോലിയിൽ നിന്നും അപ്രതീക്ഷിത പിരിച്ചുവിടലിനെ തുടർന്ന് ഡൽഹിയിൽ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ഡൽഹിയിലെ ഐ.എൽ.ബി.എൽ ആശുപത്രിയിലെ നഴ്സാണ് ആശുപത്രിയിലെ ശുചിമുറിയിൽ കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ നഴ്സ് അഞ്ചു വർഷമായി ഇതേ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയാണ്.
തൊഴിൽ ചൂഷണം ചോദ്യംചെയ്തതിെൻറ പേരിൽ ആശുപത്രി അധികൃതർ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുനുവെന്ന് മറ്റ് നഴ്സുമാർ പറയുന്നു. ഇവരുടെ നേതൃത്വത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പരാതി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
