Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിലെ നുഹിൽ വർഗീയ...

ഹരിയാനയിലെ നുഹിൽ വർഗീയ സംഘർഷം; ഒരു മരണം

text_fields
bookmark_border
ഹരിയാനയിലെ നുഹിൽ വർഗീയ സംഘർഷം; ഒരു മരണം
cancel

ച​ണ്ഡി​ഗ​ഢ്: ഹ​​രി​​യാ​​ന​​യി​​ലെ മേ​​വാ​​ത്ത് മേ​​ഖ​​ല​​യി​​ൽ ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​നി​​ടെ ഹോം ​ഗാ​ർ​ഡ് വെ​ടി​യേ​റ്റു മ​രി​ച്ചു. നി​ര​വ​ധി പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ലാ​പം അ​യ​ൽ​നാ​ടു​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ക​ന​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. മു​സ്‍ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ നൂ​​ഹി​​ലെ ഖെ​​ഡ്‍ല മോ​​ഡി​​ലെ​​ത്തി​​യ​​പ്പോ​​ൾ ഒ​​രു സം​​ഘം യാ​​ത്ര ത​​ട​​യാ​ൻ ശ്ര​മി​ച്ചു. യാ​ത്ര​ക്കു​നേ​രെ ക​​ല്ലേ​​റ് ന​​ട​​ത്തി​​യ​​താ​​യും തി​​രി​​ച്ചും ക​​ല്ലേ​​റു​​ണ്ടാ​​യ​​താ​​യും പ​​റ​​യു​​ന്നു. പ്ര​​ക​​ട​​ന​​ത്തി​​ൽ പ​​​ങ്കെ​​ടു​​ത്ത ഒ​​ന്നി​​ലേ​​റെ കാ​​റു​​ക​​ൾ​​ക്ക് തീ​​യി​​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. ഇ​ത​റി​ഞ്ഞ്, ഗു​രു​ഗ്രാം ജി​ല്ല​യി​ലെ സോ​ഹ്ന​യി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡ് ഉ​പ​രോ​ധി​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. നൂ​ഹി​ലെ സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ടു ​പൊ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഒ​രാ​ൾ​ക്ക് ത​ല​ക്കും മ​റ്റൊ​രാ​ൾ​ക്ക് വ​യ​റ്റി​ലും വെ​ടി​യേ​റ്റി​ട്ടു​ണ്ട്.

ഗു​​രു​​ഗ്രാ​​മി​​ലെ സി​​വി​​ൽ ലൈ​​ൻ​​സി​​ൽ ബി.​​ജെ.​​പി ജി​​ല്ല പ്ര​​സി​​ഡ​​ന്റ് ഗാ​​ർ​​ഗി ക​​ക്ക​​റാ​​ണ് യാ​​ത്ര ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തി​​രു​​ന്ന​​ത്. ബ​​ല്ല​​ഭാ​​ഗി​​ലെ ബ​​ജ്റം​ഗ്ദ​​ൾ പ്ര​​വ​​ർ​​ത്ത​​ക​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലി​​ട്ട വി​​ഡി​​യോ ആ​​ണ് സം​​ഘ​​ർ​​ഷം സൃ​​ഷ്ടി​​ച്ച​​തെ​​ന്ന് പ​​രാ​​തി​​യു​​ണ്ട്. ഗോ​​ര​​ക്ഷ​ാ​ഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ൽ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും പ്ര​​ശ്നം വ​​ഷ​​ളാ​​ക്കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്നു.

നി​​ല​​വി​​ൽ സ്ഥി​​തി നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു. നൂ​ഹ് ജി​ല്ല​യി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​തു​ൾ​പ്പെ​ടെ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. സ​​മീ​​പ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്ന് അ​​ധി​​ക സേ​​ന​​ക​​ളെ സ്ഥ​​ല​​ത്തെ​​ത്തി​​ച്ച​​താ​​യി ഹ​​രി​​യാ​​ന ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി അ​​നി​​ൽ വി​​ജ് പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaVHP yatraHaryana communal violenceNuh Communal Violence
News Summary - Nuh Communal Violence: 2 Dead, 10 Police Officers Injured in Haryana Clash
Next Story