Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്രമം നടത്തിയ 498...

അക്രമം നടത്തിയ 498 പേരെ തിരിച്ചറിഞ്ഞെന്ന്​ യു.പി ​െപാലീസ്​

text_fields
bookmark_border
CAA-Protest-23
cancel

ലഖ്​നോ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെന്ന അവകാശവാദവുമായി യു.പി പൊലീസ്​. 498 പേർക്ക്​ അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്നാണ്​ യു.പി പൊലീസ്​ പറയുന്നത്​.
ലഖ്​നോ, മീററ്റ്​, സാംഭൽ, റാംപുർ, മുസാഫർനഗർ, ഫിറോസാബാദ്​, കാൺപുർ നഗർ, ബുലന്ദ്​ശഹർ എന്നിവടങ്ങളിൽ നടന്ന അക്രമങ്ങളിൽ ഇവർക്ക്​ പങ്കുണ്ടെന്നാണ്​ യു.പി പൊലീസ്​ വ്യക്​തമാക്കുന്നത്​.

ഇതിനിടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ 318 പേരെ യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​​.

അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്​തമാകാനുള്ള സാധ്യത കണക്കിലെടുത്ത്​ 14 ജില്ലകളിൽ ഉത്തർപ്രദേശ്​ സർക്കാർ ഇൻറർനെറ്റ്​ നിരോധിച്ചു. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറ്​ വരെയാണ്​ നിരോധനം. പടിഞ്ഞാറൻ യു.പിയിലെ ബിജ്​നോർ, ബുലന്ദ്​ശഹർ, ആഗ്ര, ഫിറോസബാദ്​, അലിഗഢ്​, ഗാസിയബാദ്​, സംഭാൽ, മുസഫർനഗർ എന്നിവിടങ്ങളിലെല്ലാം​ ഇന്‍റർനെറ്റ്​ നിരോധിച്ചിട്ടുണ്ട്​​​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - nternet ban in UP, 317 arrests in Meerut ahead of planned protests-India news
Next Story