Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആണവോര്‍ജ ശേഷി 63,000 മെഗാവാട്ട് ആയി ഉയര്‍ത്തുമെന്ന് ഇന്ത്യ

text_fields
bookmark_border
ആണവോര്‍ജ ശേഷി 63,000 മെഗാവാട്ട് ആയി ഉയര്‍ത്തുമെന്ന് ഇന്ത്യ
cancel

മുംബൈ: 2032ഓടെ 63,000 മെഗാവാട്ട് ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ട്. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ക്കുമ്പോഴും ലക്ഷ്യത്തില്‍നിന്ന് പിന്നോട്ടില്ളെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എന്‍.എസ്.ജിയില്‍ അംഗമാകാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ചൈന ഉള്‍പ്പെടെ അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും ആണവോര്‍ജ കമീഷന്‍ അംഗം രവി ഗ്രോവര്‍ പറഞ്ഞു.

സംഭാഷണങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുംബൈയില്‍ ഇന്ത്യ ആവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ രവി ഗ്രോവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ചൈനയുമായുള്ള ചര്‍ച്ചകളില്‍ അനുകൂല ഫലമുണ്ടാകുന്നില്ളെങ്കില്‍ പോലും ആണവോര്‍ജ ശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 6000 മെഗാവാട്ടാണ് ഇന്ത്യയുടെ ആണവോര്‍ജ ശേഷി. ഇത് 63,000 മെഗാവാട്ടായി ഉയര്‍ത്താനാണ് ലക്ഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NSG
Next Story