Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗർഭിണിയെ കൊന്ന്​...

ഗർഭിണിയെ കൊന്ന്​ കനാലിൽ തള്ളി; ഭർത്താവിനും കാമുകിക്കുമെതിരെ കേസ്​

text_fields
bookmark_border
NRI-Woman-Murder
cancel

ചണ്ഡീഗഡ്​: ആസ്​ട്രേലിയക്കാരിയായ ഇന്ത്യൻ വംശജയെ പഞ്ചാബിലെ ഫിറോസാബാദിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാലു മാസം ഗർഭിണിയായ രവ്​നീത്​ കൗറാണ്​ കൊല്ലപ്പെട്ടത്​. ഫ​ിറോസാബാദിലെ കനാലിനു സമീപമാണ്​ മൃതദേഹം കണ്ടെത്തിയത്​. യ ുവതിയുടെ ഭർത്താവും കാമുകിയുമാണ്​ സംഭവത്തിനു പിന്നിലെന്നാണ്​ സംശയം.

ആറ്​ വർഷം മുമ്പാണ്​ രവ്​നീത്​ കൗറും​ ജസ്​പ്രീത്​ സിങ്ങും വിവാഹിതരാകുന്നത്​. ഇരുവർക്കും നാലുവയസുള്ള മകളുണ്ട്​. ഇരുവരും ആസ്​ട്രേലിയയിലാണ്​ താമസം. പിതാവിനെ സന്ദർശിക്കുന്നതിനായി മാർച്ച്​ 14നാണ്​​ രവ്​നീത്​ ഇന്ത്യയിലെത്തിയത്​. ഭർത്താവുമായി വിഡിയോ കോൾ ചെയ്​തുകൊണ്ട്​ വീടിനു പുറത്തിറങ്ങിയ രവ്​നീതിനെ പിന്നീട്​ കാണാതാവുകയായിരുന്നു. കുടുംബം നൽകിയ പരാതിയെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ മൃതദേഹം ക​െണ്ടത്തിയത്​.

ജസ്​പ്രീതി​​െൻറ കാമുകിയായ കിരൺജീത്​ കൗറാണ്​ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ്​ പൊലീസ്​ ഭാഷ്യം. ഭാര്യ ഇന്ത്യയിലേക്ക്​ വന്നതിനു പിറകെ ജസ്​പ്രീത്​ കാമുകിയെയും ഇന്ത്യയിലേക്ക്​ അയക്കുകയായിരുന്നു.

കിരൺജീത്​ കൗർ സഹോദരി തരൺജീത്​ കൗറി​​െൻറ സഹായത്തോടെ രവ്​നീതി​െന മാർച്ച്​ 14ന്​ തന്നെ തട്ടിക്കൊണ്ടു പോയെന്നാണ്​ പൊലീസ്​ പറയുന്നത്​. ഇവരെ കൊന്ന്​ കനാലിനു സമീപം ഉപേക്ഷിച്ച ശേഷം മാർച്ച്​​ 15ന്​ കിരൺ ആസ്​ട്രേലിയയിലേക്ക്​ തിരിച്ചു പോയി.

കിരൺജീത്​ കൗർ, ജസ്​പ്രീത്​ സിങ് എന്നിവർ കേസിൽ പ്രതികളാണ്​. ഇവരെ സഹായിച്ച തരൺജീത്​ കൗർ, സന്ദീപ്​ സിങ്​ എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNRI Woman MurderAccused Husband and Girlfriend
News Summary - NRI woman murdered by husband’s girlfriend - India News
Next Story