എൻ.ആർ.െഎ സീറ്റുകളിൽ ഇതര സംസ്ഥാനക്കാരെയും പ്രവേശിപ്പിക്കാം– സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇൗ വർഷം ഒഴിവു വരുന്ന എൻ.ആർ.െ എ സീറ്റുകളിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കാമെന്ന് ജസ ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.
എൻ.ആർ.െഎ സീറ്റുകളിൽ കേരള വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജി ഒാഗസ്റ്റിൽ വീണ്ടും കേൾക്കും. കേരളത്തിലെ വിദ്യാർത്ഥികളെ മാത്രം പ്രവേശിപ്പിക്കാൻ കഴിയു എന്ന നിലപാട് കേരള സർക്കാരിന് എങ്ങനെ സ്വീകരിക്കാ നാകുമെന്ന് കോടതി ചോദിച്ചു.
സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിന് ഒരു വർഷത്തെ ഫീസിനൊപ്പം ബാങ്ക് ഗ്യാരണ്ടിയും വേണമെന്ന മാനേജ്മെൻറുകളുടെ ആവശ്യത്തെ കുറിച്ച് സർക്കാർവിദ്യാർഥികളെ അറിയിക്കണമെന്ന് കോടതി പറഞ്ഞു.
