ന്യൂഡൽഹി: പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ സമയപരിധി ഒരാഴ്ചയാക്കി വനിത ശിശുക്ഷേമ മന്ത്രാലയം ദീർഘിപ്പിച്ചു. രാജ്യത്ത് നടക്കുന്ന പ്രവാസി വിവാഹങ്ങൾ 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണമെന്ന് വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നേരത്തേ പറഞ്ഞിരുന്നു. ഒരാഴ്ചക്കകം രജിസ്റ്റർ ചെയ്യാത്ത പക്ഷം പാസ്പോർട്ടും വിസയും റദ്ദാക്കും.
മേനക ഗാന്ധി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമ മന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ പെങ്കടുത്ത യോഗത്തിലാണ് പുതിയ തീരുമാനം.
പ്രവാസി വിവാഹങ്ങളിലൂടെ സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങൾ മറികടക്കുന്നതിെൻറ ഭാഗമായാണ് ഇത്. ഭാര്യമാരെ ഉപേക്ഷിച്ചുപോകുന്ന പ്രവാസികളുടെ എണ്ണം അടുത്തിടെ മന്ത്രാലയത്തിെൻറ ശ്രദ്ധയിലെത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു പോകുന്നവരുടെ സ്വത്ത് പിടിച്ചുവെക്കുന്ന കാര്യവും ചർച്ചചെയ്തു.