Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ആർ.സി ഇന്ത്യയുടെ...

എൻ.ആർ.സി ഇന്ത്യയുടെ ആഭ്യന്തര കാര്യം ​-ബംഗ്ലാദേശ്​ അതിർത്തി രക്ഷാസേന തലവൻ

text_fields
bookmark_border
india-and-bengla-boarder-force
cancel

ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) തയാറാക്കൽ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന്​ ബംഗ്ലാദേശ്​ അതിർത്തി രക്ഷാ വിഭാഗമായ ബോർഡർ ഗാർഡ്​സ്​ ബംഗ്ലാദേശ്​(ബി.ജി.ബി) ഡയറക്​ടർ ജനറൽ ഷഫീനുൽ ഇസ്​ലാം. ബി.എസ്​.എഫുമായി ബി.ജി.ബിക്ക്​ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മറ്റേതൊരു അതിർത്തി രക്ഷാസേനയേയ​ും പോലെ തന്നെ നുഴഞ്ഞു കയറ്റം തടയാനാണ്​ ബി.ജി.ബി പ്രവർത്തിക്കുന്നത്​. അത്​ തുടരും. ഇരു അതിർത്തി രക്ഷാ സേനകളും തമ്മിലുള്ള സഹകരണവും സൗഹൃദവും മികച്ചതാണെന്നും ഷഫീനുൽ ഇസ്​ലാം കൂട്ടിച്ചേർത്തു. ബി.എസ്​.എഫ്​ ഡയറക്​ടർ ജനറൽ വിവേക്​ ജോഹ്​രിക്കൊപ്പം ഡൽഹിയിൽ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

49ാമത്​ ഡയറക്​ടർ ജനറൽ തല ബോർഡർ കോർഡിനഷൻ കോൺഫറൻസിന്​ എത്തിയതായിരുന്നു ഷഫീനുൽ ഇസ്​ലാം ഉൾപ്പെടെ 11 അംഗ സംഘം. അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയെടുക്കാൻ ഇരു സേനാ വിഭാഗവും തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNRCbgbshafeenul islam
News Summary - nrc internal matter of india bgb dg shafeenul islam -india news
Next Story