Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ പ്രതിഷേധം:...

സി.എ.എ പ്രതിഷേധം: വീഴ്​ച മറക്കാൻ പൊലീസ്​ നിരപരാധികളെ കരുവാക്കുന്നു -കർണാടക ഹൈകോടതി

text_fields
bookmark_border
സി.എ.എ പ്രതിഷേധം: വീഴ്​ച മറക്കാൻ പൊലീസ്​ നിരപരാധികളെ കരുവാക്കുന്നു -കർണാടക ഹൈകോടതി
cancel

ബംഗളൂരു: മംഗളൂരുവിൽ പൗരത്വപ്രക്ഷോഭത്തിൽ പ​ങ്കെടുത്തവർക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച ്ച്​ കർണാടക ഹൈകോടതി. പൊലീസ്​ അറസ്​റ്റ്​ ചെയ്​ത 21 പേർക്ക്​ ജാമ്യം അനുവദിച്ചു കൊണ്ടാണ്​ ഹൈകോടതി പൊലീസിനെ ര ൂക്ഷമായി വിമർശിച്ചത്​. ഡിസംബർ 19ലെ പൗരത്വപ്രക്ഷോഭത്തിനെതിരായ പൊലീസ്​ നടപടിയിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.

മംഗളൂരുവിൽ നടന്ന ​പ്രക്ഷോഭത്തിൽ സംഘർഷ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും പൊലീസ്​ മുൻകരുതൽ സ്വീകരിച്ചില്ല. തങ്ങളുടെ വീഴ്​ചമറക്കാനായി നിരപരാധികളെ കരുവാക്കുകയാണ്​.​ പൊലീസ്​ അതിക്രമത്തിൽ പരിക്കേറ്റവുടെ പരാതിയിൽ പോലും നടപടിയെടുത്തിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

മാരകായുധങ്ങളുമായി സംഘടിച്ചെത്തി എന്നതിന്​ എന്ത്​ തെളിവാണുള്ളതെന്നും ഹൈകോടതി ചോദിച്ചു. സമരത്തിൽ പ​ങ്കെടുത്തവർ നിരായുധരായാണ്​ വന്നതെന്ന്​ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്​. ജാമ്യത്തിന്​ അപേക്ഷിച്ചവർ ഹാജരാക്കിയ ഫോ​ട്ടോഗ്രാഫിൽ പൊലീസ്​ ജനക്കൂട്ടത്തിന്​ നേരെ കല്ലെറിയുന്ന ദൃശ്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestmangloreindia newskarnataka highcourtNRCCitizenship Amendment Act
News Summary - nrc caa police karanatka highcourt manglore
Next Story