കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ ശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊൽക്കത്തയിലെത്തിയ മോദിയു മായി മമത കൂടിക്കാഴ്ച നടത്തി.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും ജനസംഖ്യാ കണക്കെടുപ്പി നും തങ്ങൾ എതിരാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും പിൻവലിക്കണമെന്ന ആവശ്യവും അറിയിച്ചു. ആവശ്യങ്ങൾ പരിശോധിക്കാമെന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയതെന്നും മമത പറഞ്ഞു.
ബംഗാളിൽ നവംബറിൽ ആഞ്ഞടിച്ച ബുൾബുൾ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങൾ നേരിടാനുള്ള ഫണ്ടിനെ കുറിച്ചും ചർച്ച ചെയ്തു. പൗരത്വ നിയമത്തിനെതിരെ മമത ശക്തമായി രംഗത്ത് വന്നതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചക്ക് ശേഷം പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗം നടത്തുന്ന സമരവേദിയിലും മമത പങ്കെടുത്തു.
മോദിക്കെതിരെ കൊൽക്കത്തയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. യുവജന, രാഷ്ട്രീയ, വിദ്യാർഥി സംഘടനകൾ ഗോ ബാക്ക് മോദി വിളികളുമായും പ്ലക്കാർഡുകളുമായും തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.