Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിൽ എൻ.ആർ...

പുതുച്ചേരിയിൽ എൻ.ആർ കോ​ൺഗ്രസ്​ മുന്നേറ്റം

text_fields
bookmark_border
പുതുച്ചേരിയിൽ എൻ.ആർ കോ​ൺഗ്രസ്​ മുന്നേറ്റം
cancel

കാരക്കൽ : പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ്​ ലീഡ്​നില തുടരുന്നു. വോ​ട്ടെണ്ണൽ ആരംഭിച്ചത്​ മുതൽ കോൺഗ്രസ്​ -ഡി.എം.കെ സഖ്യത്തെ പിന്നിലാക്കി ബഹുദൂരം മുന്നിൽ കുതിക്കുന്ന എൻ.ആർ. കോൺഗ്രസ്​ -ബി.​െജ.പി സഖ്യം ലീഡ്​ നില ഉയർത്തുകയാണ്​. ആകെയുള്ള 30 സീറ്റിൽ 12 സീറ്റുകളിലെ ഫല സൂചനകൾ പുറത്തുവന്നപ്പോൾ ഒമ്പത്​ സീറ്റിലും എൻ.ആർ കോ​ൺഗ്രസ്​ മുന്നിട്ടുനിൽക്കുകയാണ്​.

രണ്ട്​ സീറ്റിൽ മാത്രമാണ്​ കഴിഞ്ഞ ഭരണ കക്ഷിയായ കോൺഗ്രസിന്​ ലീഡ്​ ചെയ്യാനാവുന്നത്​. ഒരു സീറ്റിൽ സ്വതന്ത്രൻ ലീഡ്​ ചെയ്യുന്നു. മാഹിയിലാണ്​ സി.പി.എമ്മി​ന്‍റെ സ്വതന്ത്ര സ്​ഥാനാർഥി ഹരിദാസൻ മാസ്​റ്ററാണ്​ ലീഡ്​ ചെയ്യുന്നത്​. സി.പി.എം സ്വതന്ത്രൻ ഡോ. രാമചന്ദ്രനാണ്​ സിറ്റിങ്​ എം.എൽ.എ. കോൺഗ്രസി​ന്‍റെ രമേശ്​ പറമ്പത്ത്​ രണ്ടാമതും എൻ.ആർ. കോ​ൺഗ്രസി​ന്‍റെ വി.പി. അബ്​ദുർറഹ്​മാൻ മൂന്നാമതും ആണ്​.

വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ കോൺഗ്രസ്​ സർക്കാറിനെ ഭരണത്തി​ന്‍റെ അവസാന കാലത്ത്​ ബി.ജെ.പി അട്ടിമറിച്ചിരുന്നു. എം.എൽ.എമാരും മന്ത്രിമാരും ബി.​െജ.പിയിലേക്ക്​ കൂറുമാറിയതിനെ തുടർന്ന്​ ഭൂരിപക്ഷം നഷ്​ടപ്പെട്ടതിനെതുടർന്ന്​ രാജിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - NR Congress Lead in Puducherry
Next Story