കോൺഗ്രസിനെ ഒന്ന് തോണ്ടാൻ എൻ.ആർ കോൺഗ്രസ്
text_fieldsചെന്നൈ: ഫ്രഞ്ച് സംസ്കാരത്തിെൻറ ശേഷിപ്പുകൾ മായാതെ കിടക്കുന്ന പുതുച്ചേരിയിൽ കോൺ ഗ്രസ് ഏറെ മുന്നിൽ. കാലങ്ങളായി ഇൗ കേന്ദ്രഭരണ പ്രദേശത്തുകാർ കോൺഗ്രസിനെ പിന്തുണക ്കുന്നവരാണ്. എന്നാൽ, തന്ത്രശാലിയായ എൻ. രംഗസാമിയുടെ എൻ.ആർ കോൺഗ്രസ് ഇത്തവണ അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിൽ പുതുച്ചേരിയിലെ ഒറ്റ സീറ്റിൽ മത്സരത്തിനിറങ്ങുന്നത് കോ ൺഗ്രസിന് വെല്ലുവിളിയാണ്.
പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവിയാണ് തെരഞ്ഞെടു പ്പിൽ മത്സരിക്കുന്ന പ്രമുഖ പാർട്ടികളുടെയെല്ലാം വാഗ്ദാനം. കോൺഗ്രസ് പ്രകടനപത് രികയിലും ഇക്കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി വി. നാരായണസാമി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞിരുന്നു. െലഫ്റ്റനൻറ് ഗവർണർ കിരൺ ബേദിയുമായി നാരായണ സാമി സർക്കാറിെൻറ ശീതസമരം നടക്കുന്നതിനിടെയാണ് സ്വതന്ത്ര സംസ്ഥാന പദവി കോൺഗ്രസ് പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നത്. ഇത് വോട്ടിൽ പ്രതിഫലിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. മൊത്തം 18 സ്ഥാനാർഥികളാണ് കളത്തിൽ. വി. വൈദ്യലിംഗം (കോൺഗ്രസ്), കെ. നാരായണസാമി (എൻ.ആർ. കോൺഗ്രസ്), എം.എ.എസ് സുബ്രമണ്യൻ (മക്കൾ നീതിമയ്യം), ബി. ഗൗരി (നാം തമിഴർ കക്ഷി) എന്നിവരാണ് പ്രമുഖർ.
ഡി.എം.കെ മുന്നണിയിൽ തമിഴകത്തെ 40 ലോക്സഭ സീറ്റുകളിൽ പുതുച്ചേരി ഉൾപ്പെടെ പത്തെണ്ണം കോൺഗ്രസിനാണ് അനുവദിച്ചത്. മുതിർന്ന നേതാവും സ്പീക്കറുമായ 69കാരനായ വി. വൈദ്യലിംഗം ആദ്യമായാണ് ലോക്സഭ സ്ഥാനാർഥിയാവുന്നത്. എട്ടു തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പുതുച്ചേരിയിലെ കാമരാജ്നഗർ നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന വൈദ്യലിംഗം 1991-’96, 2008-’11 കാലയളവുകളിൽ മുഖ്യമന്ത്രിയുമായിരുന്നു. ’91ൽ മുഖ്യമന്ത്രിപദത്തിലേറുേമ്പാൾ വൈദ്യലിംഗത്തിന് 41 വയേസ്സ ഉണ്ടായിരുന്നുള്ളൂ.
അതേസമയം, എൻ.ആർ കോൺഗ്രസിെൻറ കെ. നാരായണസാമി പുതുമുഖ യുവ സ്ഥാനാർഥിയാണ്. ഇദ്ദേഹം ആദ്യമായാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. മുതിർന്ന നേതാക്കളെ ഒഴിവാക്കി രാഷ്ട്രീയത്തിൽ പ്രവർത്തന പരിചയമില്ലാത്തയാളെ സ്ഥാനാർഥിയാക്കിയതിൽ എൻ.ആർ കോൺഗ്രസിനകത്ത് മുറുമുറുപ്പുണ്ട്.
2014 വരെ നടന്ന 13 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഒമ്പതു തവണയും കോൺഗ്രസിനായിരുന്നു വിജയം. 2014ൽ ഒാൾ ഇന്ത്യ എൻ.ആർ കോൺഗ്രസിലെ ആർ. രാധാകൃഷ്ണൻ 60,854 വോട്ടുകളുടെ വ്യത്യാസത്തിൽ കേന്ദ്രമന്ത്രിയായിരുന്ന വി. നാരായണസാമിയെ തോൽപിച്ചു. പുതുച്ചേരി ലോക്സഭ സീറ്റിൽ പ്രാദേശിക രാഷ്ട്രീയകക്ഷി വിജയിക്കുന്നതും ഇതാദ്യമായിരുന്നു. ഇത്തവണ ഇടതുകക്ഷികൾ ഡി.എം.കെ-കോൺഗ്രസ് സഖ്യത്തോടൊപ്പമുള്ളത് വൈദ്യലിംഗത്തിന് ഗുണകരമാവും.
പുതുച്ചേരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തട്ടഞ്ചാവടി നിയമസഭ മണ്ഡലത്തിലും കോൺഗ്രസ് വിജയ പ്രതീക്ഷയിലാണ്. ഡി.എം.കെയുടെ കെ. വെങ്കടേശനും എൻ.ആർ കോൺഗ്രസിെൻറ പി. നെടുഞ്ചെഴിയനും തമ്മിലാണ് മുഖ്യ മത്സരം. അഴിമതികേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എൻ.ആർ കോൺഗ്രസിെൻറ അശോക് ആനന്ദ് അയോഗ്യനാക്കപ്പെട്ടതോടെയാണ് ഒഴിവു വന്നത്. സി.പി.െഎ മത്സരിച്ച മണ്ഡലം ഇത്തവണ ഡി.എം.കെക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഇടതുകക്ഷികളുടെ സ്വാധീന മേഖലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
