ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക തയാറാക്കുന്നതു സംബന്ധിച്ച വിജ്ഞാപനം ചോദ്യംചെയ ്യുന്ന ഹരജിയിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നോട്ടീസ്. ആഭ്യന്തര മന്ത്രാലയം കഴ ിഞ്ഞ ജൂലൈ 31ന് ഇറക്കിയ സർക്കുലറുകളുടെ സാധുത ഹരജിയിൽ ചോദ്യം ചെയ്തു. ഈ സർക്കുലർ വ ഴിയാണ് എൻ.പി.ആർ തയാറാക്കുന്നതിന് സർക്കാർ നിർദേശം നൽകിയത്. ഈ സർക്കുലറുകളും പുതിയ പൗരത്വ ഭേദഗതി നിയമവും ഭരണഘടന ലംഘനമാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജിയിൽ സർക്കാറിന് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്യുന്ന അഞ്ച് ഡസൻ ഹരജികൾ 22ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.
ഇപ്പോൾ നൽകിയ ഹരജിയും അന്ന് പരിഗണനക്ക് എടുത്തേക്കും. സന്നദ്ധ സംഘടനയായ മൈനോറിറ്റി ഫ്രണ്ടാണ് ഹരജി നൽകിയത്. എൻ.ആർ.സിയിലേക്കുള്ള മുന്നൊരുക്കമാണ് എൻ.പി.ആർ വഴി സർക്കാർ നടത്തുന്നത്.
ലക്ഷക്കണക്കായ ഇന്ത്യക്കാരുടെ പൗരത്വം ഇതുവഴി ‘സംശയാസ്പദം’ ആയി മാറുമെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.