ന്യൂഡൽഹി: മൂടിപ്പൊതിഞ്ഞ ദേശീയ പൗരത്വപ്പട്ടികയാണ് എൻ.പി.ആർ എന്ന പ്രതിപക്ഷ വിമർ ശനങ്ങൾക്കിടെ, അതിെൻറ പ്രവർത്തനങ്ങൾ മുന്നോട്ടുനീക്കാൻ ആഭ്യന്തര മന്ത്രാലയം വി ളിച്ച സംസ്ഥാനങ്ങളുടെ യോഗം വെള്ളിയാഴ്ച ഡൽഹിയിൽ. എന്നാൽ, പശ്ചിമ ബംഗാളിൽനിന്ന് ഒരു ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിൽനിന്നും ആരും പങ്കെടുക്കാൻ ഇടയില്ലെന്നാണ് അറിയുന്നത്. എൻ.പി.ആർ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും സെൻസസുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാമെന്നുമാണ് കേരളത്തിെൻറ നിലപാട്.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദിെൻറ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരോ ചുമതലപ്പെടുത്തിയവരോ പങ്കെടുക്കണമെന്നാണ് നിർദേശം. സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തലാണ് ലക്ഷ്യം. എൻ.പി.ആറുമായി നിസ്സഹകരണം പ്രഖ്യാപിെച്ചങ്കിലും പശ്ചിമ ബംഗാളും കേരളവും ഒടുവിൽ വഴങ്ങുമെന്നാണ് കേന്ദ്രത്തിെൻറ പ്രതീക്ഷ. അതല്ലെങ്കിൽ ജനങ്ങൾക്ക് പല പദ്ധതികളുടെയും ആനുകൂല്യം കിട്ടാത്ത സ്ഥിതിവരും. കേരളവും പശ്ചിമ ബംഗാളും എൻ.പി.ആർ പ്രവർത്തനങ്ങൾ ‘തൽക്കാലം’ നിർത്തിവെക്കുകയാണ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വിശദീകരിക്കുന്നു.
രണ്ടു സംസ്ഥാനങ്ങളും എൻ.പി.ആർ ഉപേക്ഷിച്ചതായി പറഞ്ഞിട്ടില്ല. ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് വിവരം ശേഖരിക്കേണ്ടത്. നിലപാട് എടുക്കാൻ മാർച്ചുവരെ സമയമുണ്ട്. രണ്ടു സംസ്ഥാനങ്ങൾ മാത്രമായി എൻ.പി.ആറിൽനിന്ന് മാറിനിൽക്കുന്നത് ആത്യന്തികമായി വിജയിക്കില്ല. എൻ.പി.ആർ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതായി ഔപചാരികമായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. എൻ.പി.ആർ പ്രവർത്തനങ്ങൾ വിജ്ഞാപനം ചെയ്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ അവയും ഉൾപ്പെടുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു.