ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ രണ്ട് നിബന്ധനകൾ നീക്കാൻ കേന്ദ്രസർക്കാർ നീക്കം. മാതാപിതാക്കളുടെ ജനനസ ്ഥലം, തീയതി എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി നിര്‍ബന്ധമാക്കില്ലെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഈ ചോദ്യങ്ങ ൾക്ക് അറിയുമെങ്കിൽ മാത്രം മറുപടി നൽകിയാൽ മതിയെന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കം.
പൗരത്വ രജിസ്റ്ററില്‍ നി ലനിൽക്കുന്ന അവ്യക്തതകൾ നീക്കാൻ സംസ്ഥാനങ്ങളുമായി വീണ്ടും ആശയവിനിമയം നടത്താനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
എൻ.പി.ആറിലെ രണ്ട് ചോദ്യങ്ങളും ഒഴിവാക്കുമെന്ന് കേരളം നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് ഉണ്ടാകുന്ന ഏതു പ്രത്യാഘാതവും നേരിടാൻ സർക്കാർ തയാറാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. എന്‍.പി.ആറിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കേരളത്തിെൻറ നടപടി. പശ്ചിമബംഗാളും എൻ.പി.ആർ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2019 ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. 2020 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.