Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.പി.ആർ ഭരണഘടനാ...

എൻ.പി.ആർ ഭരണഘടനാ ബാധ്യത; സംസ്ഥാനങ്ങൾക്ക്​ എതിർക്കാനാവില്ല -ജി. കിഷൻ റെഡ്​ഢി

text_fields
bookmark_border
kishan-reddy
cancel

ന്യൂഡൽഹി: ബി.ജെ.പി ഇതര സർക്കാറുകളുള്ള സംസ്ഥാനങ്ങളിൽ നിന്ന്​ കടുത്ത എതിർപ്പുകൾ തുടരുന്നതിനിടെ എൻ.പി.ആർ സംബന്ധി ച്ച്​ വ്യക്തതയുമായി കേന്ദ്രം. എൻ.പി.ആറിൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ടത്​ സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും നിർ ബന്ധമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എൻ.പി.ആറുമായി ബന്ധ​പ്പെട്ട വിവാദ ചോദ്യങ്ങൾ പിൻവലിക്കില്ലെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻറെഡ്​ഢി പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാറാണ് 2010ൽ​ എൻ.പി.ആർ ആദ്യമായി നടപ്പിലാക്കിയത്​.​ എൻ.പി.ആർ പുതുക്കേണ്ടത്​ ഭരണഘടനാ ബാധ്യതയാണ്​. അതിനാൽ എൻ.പി.ആർ നടപ്പാക്കുന്നതിനെ സംസ്ഥാന സർക്കാറുകൾക്ക്​ എതിർക്കാനാവില്ലെന്നും ഇക്കാര്യത്തിൽ സംസഥാനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും കിഷൻറെഡ്​ഢി പറഞ്ഞു. എൻ.പി.ആർ പുതുക്കാൻ വിസമ്മതിച്ച കേരളത്തിൻെറ തീരുമാനത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിൽ ഒന്ന്​ മുതൽ സെപ്​തംബർ 30 വരെ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിനൊപ്പം തന്നെ ദേശീയ ജനസംഖ്യ പട്ടികക്കുള്ള പ്രവർത്തനങ്ങളും നടപ്പാക്കാനാണ്​ കേന്ദ്ര തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsnprkishan reddy
News Summary - NPR is a constitutional obligation, says MoS Home Kishan Reddy -india news
Next Story