കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsഷില്ലോങ്: മേഘാലയയുടെ 12ാമത് മുഖ്യമന്ത്രിയായി നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) നേതാവ് കോൺറാഡ് സാങ്മ അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഗംഗാപ്രതാപ് സത്യവാചകം ചൊല്ലിക്കൊടുത്തു. 11 മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
19 സീറ്റ് നേടിയ എൻ.പി.പി മറ്റ് നാലു പാർട്ടികളുടെയും ഒരു സ്വതന്ത്രെൻറയും പിന്തുണയോടെയാണ് അധികാരത്തിലേറുന്നത്. 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റ് വേണ്ടിടത്ത് 34 അംഗങ്ങളുടെ പിന്തുണയാണ് സാങ്മ അവകാശപ്പെടുന്നത്. 40കാരനായ സാങ്മ തുറ മണ്ഡലം എം.പിയാണ്. നാഷനൽ പീപ്ൾസ് പാർട്ടി സ്ഥാപകനും ലോക്സഭ മുൻ സ്പീക്കറുമായിരുന്ന അന്തരിച്ച പി.എ. സാങ്മയാണ് പിതാവ്.
യു.എസിലെ വാർട്ടൺ സ്കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ലണ്ടനിലെ ഇംപീരിയൽ കോളജിൽനിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. സംസ്ഥാന ധനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളും വഹിച്ചു. പിതാവിെൻറ മരണശേഷം എൻ.പി.പി അധ്യക്ഷനായി. ഡോ. മെഹ്താബ് ചാന്ദിയാണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
