മേഘാലയയിലെ കറുത്ത കുതിരയായി സാങ്മയുടെ എൻ.പി.പി
text_fieldsഷില്ലോങ്: മുൻ ലോക്സഭ സ്പീക്കറും പഴയ കോൺഗ്രസുകാരനുമായ പി.എ സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ കറുത്ത കുതിരയായി. 2013ലെ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന എൻ.പി.പി ഇത്തവണ വൻ മുന്നേറ്റമാണ് നടത്തിയത്.
മേഘാലയ രാഷ്ട്രീയം പ്രധാനമായും നിയന്ത്രിക്കുന്ന രണ്ട് സാങ്മ കുടുംബങ്ങൾ തമ്മിലായിരുന്നു ഇത്തവണത്തെ പോരാട്ടം. മുഖ്യമന്ത്രി മുകുൾ സാങ്മ കോൺഗ്രസിനെ നയിക്കുമ്പോൾ എതിർപക്ഷെത്ത പി.എ. സാങ്മയുടെ കുടുംബവും നിയന്ത്രിക്കുന്നു. സാങ്മയുടെ മക്കളായ കൊൺറാഡ് സാങ്മയും സഹോദരിയും മുൻ കേന്ദ്രമന്ത്രിയുമായ അഗത സാങ്മയും ആയിരുന്നു എൻ.പി.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകർ.
കൊൺറാഡ് സാങ്മ പാർട്ടി നിയന്ത്രണം ഏറ്റെടുത്ത ശേഷം എൻ.പി.പി കൂടുതൽ വളർന്നു. കോൺഗ്രസിൽ നിന്ന് അഞ്ച് എം.എൽ.എമാരെ എൻ.പി.പിക്ക് ചാക്കിട്ടു പിടിക്കാനുമായി. തെരഞ്ഞെടുപ്പ് ഗോദയിൽ ഏഴു പാർട്ടികൾ ഉണ്ടെങ്കിലും മേഘാലയയിൽ സാങ്മ കുടുംബങ്ങളാണ് ശക്തർ. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാർ രൂപീകരണവേളയിൽ എൻ.പി.പി ബി.ജെ.പിയെ പിന്തുണക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
