ശ്രീരാമ പിന്തുടർച്ച അവകാശപ്പെട്ട് രാജകുടുംബങ്ങൾ
text_fieldsഉദയ്പുർ: ജയ്പുർ രാജകുടുംബത്തെ പോലെ, ശ്രീരാമെൻറ പിന്തുടർച്ച അവകാശപ്പെട്ട് മ േവാർ രാജകുടുംബവും. ഉദയ്പുരിലെ മേവാർ രാജകുടുംബത്തിലെ അർവിന്ദ് സിങ് മേവാർ ആണ് , തങ്ങൾ ശ്രീരാമദേവെൻറ പിന്തുടർച്ചക്കാരാണെന്നത് ചരിത്രപരമായി തെളിയിച്ചതാണെ ന്ന അവകാശവാദവുമായി രംഗത്തുവന്നത്.
ബി.ജെ.പി എം.പിയും ഉദയ്പുർ രാജകുടംബാംഗവുമായ ദിയ കുമാരി, തങ്ങൾ ശ്രീരാമ പുത്രൻ കുശെൻറ പിന്തുടർച്ചയിൽ ഉള്ളവരാണെന്നും രാമദേവെൻറ പിന്മുറക്കാർ ലോകത്തിെൻറ പല ഭാഗത്തും ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. അയോധ്യയിലെ ബാബരി ഭൂമികേസിൽ വിചാരണക്കിടെ സുപ്രീംകോടതി, ‘രഘുവംശ’ത്തിലെ ആരെങ്കിലും ഇപ്പോഴും അയോധ്യയിൽ വസിക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചിരുന്നു.
വിവിധ കൈയെഴുത്തുപ്രതികളിൽനിന്നും വംശാവലി ചരിത്രത്തിൽനിന്നുമെല്ലാം ഉള്ള വിവരങ്ങൾ അനുസരിച്ച് തങ്ങൾ ശ്രീരാമ വംശപരമ്പരയിൽ വരുന്നവരാണെന്നാണ് ദിയ കുമാരിയുടെ അവകാശവാദം. ഭൂമിതർക്കത്തിന് ഉടൻ പരിഹാരമാകുെമന്നും തടസ്സങ്ങളെല്ലാം നീങ്ങി രാമക്ഷേത്രം യാഥാർഥ്യമാകുമെന്ന് കരുതുന്നുെവന്നും അവർ കൂട്ടിച്ചേർത്തു.
