കോവിഡിനെ പ്രതിരോധിക്കാൻ ഗായത്രി മന്ത്രത്തിന് കഴിയുമോ?; പഠനം നടത്തി ഋഷികേശ് എയിംസ്
text_fieldsഡെറാഡൂൺ: കോവിഡിെൻറ അതിതീവ്ര വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ച് നടക്കുേമ്പാൾ രോഗബാധയെ കുറിച്ച് വിചിത്രമായ പഠനം നടത്തി ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. കോവിഡിനെ പ്രതിരോധിക്കാൻ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും കഴിയുമോയെന്നാണ് എയിംസ് പരിശോധിക്കുന്നത്.
ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഫണ്ട് ഉപയോഗിച്ചാണ് പഠനം. ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കൽ പഠനം പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഹിന്ദു മതചടങ്ങുകളിൽ ഉപയോഗിക്കുന്ന മന്ത്രാമായ ഗായത്രിയും യോഗയിലെ പ്രാണായാമവും മറ്റ് രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് കോവിഡിനെ പ്രതിരോധിക്കുമോയെന്നാണ് നോക്കുന്നത്. കോവിഡിനെതിരായ ഫലപ്രദമായ ചികിത്സയില്ലാത്ത സാഹചര്യത്തിലാണ് പഠനമെന്ന് ക്ലിനക്കൽ ട്രയൽ രജിസ്റ്ററി പറഞ്ഞു.
ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കുന്നവരിൽ സാധാരണ ചികിത്സക്കൊപ്പം ഗായത്രി മന്ത്രവും പ്രാണായാമവും പരീക്ഷിക്കുന്നുണ്ട്. പ്രാണായാമം മറ്റ് ചില അസുഖങ്ങൾക്ക് ഫലപ്രദമാണെന്നും കോവിഡിനെ പ്രതിരോധിക്കുമോയെന്നതിൽ വ്യക്തതയില്ലെന്നും നേരത്തെ എയിംസ് ഡറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു. അതേസമയം, രാജ്യത്തെ ജനം കോവിഡ് ബാധിച്ച് മരിച്ചു വീഴുേമ്പാൾ അശാസ്ത്രീയമായ പഠനത്തിനായി എയിംസ് അധികൃതർ പണം ചെലവാക്കുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

