ന്യൂഡൽഹി: അനുവദിച്ചതിനെക്കാൾ അധികം ലഗേജുമായി യാത്രചെയ്യുന്നവർക്ക് കനത്ത പിഴ ഇൗടാക്കാനും പരിശോധന ശക്തമാക്കാനും റെയിൽവേയുടെ തീരുമാനം. ലഗേജ് സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് റെയിൽേവ നടപടി കർശനമാക്കുന്നത്.
എ.സി ത്രീ ടയർ, സ്ലീപ്പർ, ജനറൽ കമ്പാർട്ട്മെൻറിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോ തൂക്കമാണ് അനുവദിച്ച ലഗേജ്. എ.സി സെക്കൻഡ് ക്ലാസിൽ 50 കിലോ തൂക്കവും എ.സി ഫസ്റ്റ് ക്ലാസിൽ 70 കിലോ തൂക്കവുമാണ് അനുവദിച്ച ലഗേജ്. അധികം വരുന്ന ലഗേജിൽ സ്ലീപർ ക്ലാസ് യാത്രക്കാർക്ക് 40 കിലോ വരെയും എ.സി ഫസ്റ്റ് ക്ലാസുകാർക്ക് 80 കിലോയും എ.സി സെക്കൻഡ് ക്ലാസുകാർക്ക് 50 കിലോയും പണമടച്ച് ലഗേജ് വാനിൽ കൊണ്ടുപോകാം.
100 സെൻറിമീറ്റർ നീളവും 60 സെൻറിമീറ്റർ വീതിയും 25 സെൻറിമീറ്റർ ഉയരവുമാണ് ലഗേജിെൻറ വലുപ്പം. ലഗേജ് കൊണ്ടുപോകുന്നതു സംബന്ധിച്ച് പഴയ ചട്ടത്തിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, പരിശോധന ശക്തമാക്കാനും ചട്ടം ലംഘിക്കുന്നവർക്ക് ചരക്കുകൂലിയുടെ ആറിരട്ടി വരെ പിഴ ഇൗടാക്കാനും ഉദ്യോഗസ്ഥർക്ക് റെയിൽവേ നിർദേശം നൽകി.
റെയിൽവേ ചട്ടമനുസരിച്ച് 500 കിലോമീറ്റര്‍ വരെയുള്ള സ്ലീപ്പർ യാത്രികർക്ക് 80 കിലോ ഭാരം വരുന്ന ലഗേജുകള്‍ ആണുള്ളതെങ്കില്‍ അധികമുള്ള 40 കിലോക്ക് 109 രൂപ പാർസല്‍ ഓഫിസില്‍ അടച്ച് അത്രയും സാധനങ്ങള്‍ ലഗേജ് വാനിലാണു കയറ്റേണ്ടത്. ഇതിനു പകരം 80 കിലോ ഭാരം വരുന്ന വസ്തുക്കളുമായി കമ്പാര്ട്ട്മെൻറില്നിന്ന് പിടിക്കപ്പെട്ടാല്‍ 654 രൂപ വരെ പിഴയൊടുക്കേണ്ടി വരും.
അതോടൊപ്പം ട്രെയിൻ വൈകിയാൽ യാത്രക്കാരോട് റെയിൽവേ വിശദീകരണം നൽകും. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശം വഴിയാണ് വൈകാനുണ്ടായ കാരണം യാത്രക്കാരെ അറിയിക്കുക. ഇതിനായി പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ച ടി.വികൾ ഉപയോഗപ്പെടുത്തും. ട്രെയിനുകൾ വൈകുന്നത് അവസാനിപ്പിക്കാൻ എല്ലാ റെയിൽവേ േമഖലകൾക്കും മന്ത്രി പിയൂഷ്ഗോയൽ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജൂൺ 30നു മുമ്പ് കൃത്യത പാലിച്ചില്ലെങ്കിൽ സോണൽ മാനേജർമാരുടെ ജോലിക്കയറ്റത്തെ ബാധിക്കുമെന്നും കഴിഞ്ഞ മാസം ചേർന്ന അവലോകന യോഗത്തിൽ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.