Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വിഗ്ഗിയിൽ ഇനി...

സ്വിഗ്ഗിയിൽ ഇനി ഗ്യാസും! മിനിറ്റുകൾക്കുള്ളിൽ സിലിണ്ടർ വീട്ടിലെത്തും

text_fields
bookmark_border
സ്വിഗ്ഗിയിൽ ഇനി ഗ്യാസും! മിനിറ്റുകൾക്കുള്ളിൽ സിലിണ്ടർ വീട്ടിലെത്തും
cancel

ബെംഗളൂരു: ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പുതിയൊരു നാഴികക്കല്ല് പിന്നിടുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് എൽ.പി.ജി സിലിണ്ടറുകൾ മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന സേവനത്തിന് തുടക്കമിട്ടിരിക്കുകയാണ് കമ്പനി. രാജ്യത്തെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇത്തരമൊരു സേവനം ആദ്യമായാണ് നടപ്പിലാക്കുന്നത്. നിലവിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. നിലവിലുള്ള എൽ.പി.ജി ബുക്കിങ് രീതികളിൽ നിന്ന് വ്യത്യസ്തമായി, ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനത്തിലൂടെ സിലിണ്ടറുകൾ ഓർഡർ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

എച്ച്.പി.സിഎല്ലിന്റെ പുതിയ 10 കിലോ കമ്പോസിറ്റ് സിലിണ്ടറായ 'എച്ച്.പി നവ്യ'യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള തുടക്കം കൂടിയാണ് ഈ പദ്ധതി. ഇതിന്റെ പുറംഭാഗം സുതാര്യമായതിനാൽ സിലിണ്ടറിനുള്ളിൽ എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കൂടാതെ, അഞ്ച് കിലോയുടെ സാധാരണ മെറ്റൽ സിലിണ്ടറുകളും ഇൻസ്റ്റാമാർട്ട് വഴി ലഭ്യമാകും. പലചരക്ക് സാധനങ്ങൾക്ക് അപ്പുറം അത്യാവശ്യമായ വീട്ടുപകരണങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സി.ഇ.ഒ അമിതേഷ് ഷാ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ഈ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.പി.ജി സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിലെ അപകടസാധ്യതകൾ മുൻനിർത്തി, സ്വിഗ്ഗിയുടെ ഡെലിവറി ടീമിന് പകരം എച്ച്.പി.സി.എല്ലിന്റെ അംഗീകൃത വിതരണക്കാരുടെ ശൃംഖല വഴിയാണ് ഡെലിവറി നടപ്പിലാക്കുന്നത്. ആപ്പിലൂടെ ലഭിക്കുന്ന ഓർഡറുകൾ അതത് പ്രദേശങ്ങളിലെ എച്ച്.പി.സി.എൽ വിതരണക്കാരിലേക്ക് കൈമാറുകയും, സർട്ടിഫൈഡ് ആയ ജീവനക്കാർ നേരിട്ടെത്തി സിലിണ്ടർ കൈമാറുകയും ചെയ്യും. സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഡെലിവറി പൂർത്തിയാക്കുന്നത്.

ബുക്കിങ് രീതിയും തുടർനടപടികളും

ആദ്യമായി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇത് പുതിയൊരു ഗ്യാസ് കണക്ഷൻ ആയിട്ടായിരിക്കും പരിഗണിക്കുന്നത്. അതിനാൽ തിരിച്ചറിയൽ രേഖകൾ നൽകേണ്ടതുണ്ട്. തുടർന്ന് സിലിണ്ടർ തീർന്ന ശേഷം നടത്തുന്ന ഓർഡറുകൾ സ്വാപ്പ് സിസ്റ്റം വഴിയാണ് നടപ്പിലാക്കുന്നത്. അതായത് ഇപ്പോൾ നിലവിലുള്ളത് പോലെ തന്നെ പുതിയ സിലിണ്ടർ വീട്ടിലെത്തിക്കുമ്പോൾ ഒഴിഞ്ഞ സിലിണ്ടർ ഉപഭോക്താവ് തിരികെ നൽകണം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജനകീയമാകുമ്പോൾ, ഇത്തരം സേവനങ്ങൾ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swiggyhomegas cylinders
News Summary - Now Gas on Swiggy! Cylinders to Reach Home in Minutes
Next Story