ഇനി പ്രെട്രോൾ പമ്പുകളിൽ നിന്നും പണം പിൻവലിക്കാം
text_fieldsമുംബൈ: ബാങ്കുകളിൽ നിന്ന് പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രെട്രോൾ പമ്പുകളിലൂടെയും നോട്ടുകൾ വിതരണം ചെയ്യുന്നു. രാജ്യത്തെ 2500 പെട്രോൾ പമ്പുകളിൽ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ സ്വയ്പ്പ് ചെയ്ത് 2000 രൂപ വരെ പിൻവലിക്കാം. വൈകാതെ തന്നെ ഇൗ സംവിധാനം നിലവിൽ വരുമെന്നാണ് വിവരം.
പൊതുമേഖല എണ്ണകമ്പനി പ്രതിനിധികളും എസ്.ബി.െഎ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നവംബർ 24നു ശേഷം ഇൗ തീരുമാനം നടപ്പിലാക്കി തുടങ്ങും. ഇതിനായി എസ്.ബി.െഎയുടെ സെയിൽസ് പോയിൻറ് ഉപകരണം എല്ലാ പെട്രോൾ പമ്പുകൾക്കും നൽകും. ഇതിൽ കാർഡ് സ്വയ്പ്പ് ചെയ്താണ് പണം നൽകുക. എണ്ണ കമ്പനികളുടെ നീക്കം ബാങ്കുകളിലെ നീണ്ട ക്യൂ ഒരു പരിധി വരെ കുറക്കുമെന്നാണ് കരുതുന്നത്.
പെട്രോൾ പമ്പുകളിൽ പഴയ നോട്ടുകൾ നവംബർ 24 വരെ സ്വീകരിക്കുന്നുണ്ട്. ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനായി പ്രചരണം നടത്തുമെന്നും പൊതുമേഖല എണ്ണകമ്പനികൾ അറിയിച്ചു.
