Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞാനും ചോദിക്കുന്നു,...

'ഞാനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യൂ'; മോദിയോട് പ്രകാശ് രാജ്

text_fields
bookmark_border
modi and prakash raj 16521
cancel

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്​റ്റർ ഒട്ടിച്ചതിന്​ ഡൽഹിയിൽ 15 പേരെ അറസ്​റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. 'ഞാനും ചോദിക്കുന്നു, ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്​​സി​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്തിന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു? വരൂ, എന്നെയും അറസ്റ്റ് ചെയ്യൂ' -പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. തൃണമൂൽ എം.പി മെഹുവ മൊയ്ത്രയുടെ ഇതുസംബന്ധിച്ച ട്വീറ്റ് പങ്കുവെച്ചിട്ടുമുണ്ട്.

കോ​വി​ഡ്​ പ്ര​തി​രോ​ധം, വാ​ക്​​സി​ൻ ല​ഭ്യ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ പ​റ്റി​യ വീ​ഴ്​​ച തു​റ​ന്നു​കാ​ട്ടി പോ​സ്​​റ്റ​ർ പ​തി​ച്ച​തി​നാണ് ഡൽഹിയിൽ ഇന്നലെ 15 പേരെ അറസ്റ്റ് ചെയ്തത്.


'ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്​​സി​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്തിന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു?' തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ്​ ഡ​ൽ​ഹി​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​ച്ച പോ​സ്​​റ്റ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചി​ല​ർ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടപ്പോൾ ഉടൻ 17 എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യുക‍യും 15 പേ​രെ അ​റ​സ്​​റ്റ്​ ചെയ്യുകയുമായിരുന്നു.

നി​യ​മ വ്യ​വ​സ്​​ഥ​യെ അ​നാ​ദ​രി​ച്ച​ു, പൊ​തു​സ്​​ഥ​ലം വൃ​ത്തി​കേ​ടാ​ക്കി എന്നിവ ചൂണ്ടിക്കാട്ടിയാണ്​ കേ​സെ​ടു​ത്ത​ത്. ആ​രൊ​ക്കെ​യാ​ണ്​ പോ​സ്​​റ്റ​ർ ഇ​റ​ക്കി​യ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്. അ​ത​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ്​ വി​ശ​ദീ​ക​രി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ്​ ര​ണ്ട്​ എ​ഫ്.​​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ​ശ്ചി​മ ഡ​ൽ​ഹി​, സെ​ൻ​ട്ര​ൽ ഡ​ൽ​ഹി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ്​ മ​റ്റ്​ അ​റ​സ്​​റ്റു​ക​ൾ.

500 രൂ​പ പ്ര​തി​ഫ​ല​മാ​യി കി​ട്ടി​യ​േ​പ്പാ​ൾ പോ​സ്​​റ്റ​ർ ഒ​ട്ടി​ക്കാ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ അ​റ​സ്​​റ്റി​ലാ​യ ഒ​രാ​ൾ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചു​ള്ള വി​പു​ല അ​ന്വേ​ഷ​ണ​മാ​ണ്​ പൊ​ലീ​സ്​ ന​ട​ത്തി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash raj
News Summary - Now .. Come .. Arrest me too -prakash raj
Next Story