Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്​ലാമോഫോബിയ...

ഇസ്​ലാമോഫോബിയ പടർത്തി; കാനഡയിൽ ഇന്ത്യൻ വംശജന്​​ ജോലിപോയി

text_fields
bookmark_border
ഇസ്​ലാമോഫോബിയ പടർത്തി; കാനഡയിൽ ഇന്ത്യൻ വംശജന്​​ ജോലിപോയി
cancel

ഒട്ടാവ: വർഗീയ വിദ്വേഷമുണർത്തുന്ന തരത്തിൽ ട്വീറ്റ്​ ചെയ്​ത ഇന്ത്യക്കാരനെ കാനഡയിലെ സ്വകാര്യ കമ്പനി​ ജോലിയിൽ നിന്നും നീക്കി.  രവി ഹൂഡ എന്ന ഇന്ത്യൻ വംശജനെ കാനഡയിലെ മുൻനിര റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ റീമാക്​സ്​ ആണ്​ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്​​. ഇയാൾ അംഗമായിരുന്ന സ്​കൂൾ കൗൺസിൽ ചെയറിൽ നിന്നും നീക്കിയതായി അധികൃതരും അറിയിച്ചു​.  

കഴിഞ്ഞ ആഴ്​ച ടൊറ​േൻറായിൽ റമദാൻ മാസത്തിൽ നോമ്പുതുറ സമയത്ത്​ ബാങ്കുവിളിക്കാനുള്ള അനുമതി നൽകിയിരുന്നു. ഇതിനെതിരെ വർഗീയ വിദ്വേഷമുണർത്തുന്ന രീതിയിൽ ഹൂഡ ട്വീറ്റ്​ ചെയ്​തിരുന്നു. ഇത്​ കാനഡയിൽ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. 

ഇതിനുപിന്നാലെ പീൽ ഡിസ്​ട്രിക്​ട്​ സ്​കൂൾ ബോർഡ്​ ഹൂഡയെ കൗൺസിൽ ചെയറിൽ നിന്നും നീക്കിയതായി അറിയിക്കുകയായിരുന്നു. ഇസ്​ലാമോഫോബിയ അനുവദിക്കില്ലെന്നും ഇത്​ തങ്ങളുടെ മൂല്യങ്ങൾക്കെതിരാണെന്നും സ്​കൂൾ അറിയിച്ചു. 

തുടർന്ന്​ ഹൂഡയെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതായി അറിയിച്ച്​ റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ റീ മാക്​സ്​ ട്വീറ്റ്​​ ചെയ്​തു. തങ്ങൾ ഹൂഡയുടെ വീക്ഷണങ്ങളെ പിന്തുണക്കുന്നില്ലെന്നും ജോലിയിൽ നിന്നും പിരിച്ചുവിടുന്നതായും റീമാക്​സ്​ അറിയിക്കുകയായിരുന്നു. 

1984ലെ നിയമനുസരിച്ച്​ പള്ളിമണികൾ മുഴക്കുന്നതിൽ ഇളവുണ്ട്​. ഇതേ രീതിയിൽ മറ്റു വിശ്വാസങ്ങളെക്കൂടി പരിഗണിക്കുക എന്നതിനാലാണ്​ ബാങ്കുവിളിക്ക്​ അനുമതി നൽകിയതെന്നും തങ്ങൾ എല്ലാമതങ്ങളെയും തുല്യരീതിയിൽ ബഹുമാനിക്കുന്നുവെന്നും​ ബ്രാംൻടൺ മേയർ പാട്രിക് ബ്രൗൺ​ പ്രതികരിച്ചു.  കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വർഗീയത പ്രചരിപ്പിച്ചതിന്​  യു.എ.ഇയിൽ മൂന്ന്​ ഇന്ത്യക്കാർ കുടുക്കിലായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaBJPcanadanews
News Summary - now Canada punishes Indian origin man for Islamophobia; terminated from job and removed from school body
Next Story