ഖബർസ്ഥാൻ ഭൂമി കൈയേറിയെന്ന് ഷാഹി ജുമാമസ്ജിദിന് സമീപത്തെ 48 കുടുംബങ്ങൾക്ക് നോട്ടീസ്
text_fieldsസംബൽ: ഉത്തർപ്രദേശിലെ ഷാഹി ജുമാമസ്ജിദിന് സമീപത്തെ ഖബർസ്ഥാൻ ഭൂമി കൈയേറിയെന്നാരോപിച്ച് 48 കുടുംബങ്ങൾക്ക് സംബൽ ജില്ല ഭരണകൂടം നോട്ടീസ് നൽകി. ഡിസംബർ 30ന് കനത്ത സുരക്ഷയിൽ നടത്തിയ ഭൂമി അളക്കലിനു ശേഷമാണ് നടപടി. ഖബർസ്ഥാന്റെ ഒരു ഭാഗത്ത് അനധികൃതമായി വീടുകളും കടകളും നിർമിച്ചതായി പരാതി ലഭിച്ചിരുന്നെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അനധികൃത താമസക്കാരായി കണ്ടെത്തിയ 48 പേർക്കാണ് നോട്ടീസ് നൽകിയതെന്നും മറുപടി നൽകാൻ 15 ദിവസം അനുവദിച്ചിട്ടുണ്ടെന്നും തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൈയേറ്റം ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമിക റിപ്പോർട്ടുകളിൽ 22 വീടുകളും കടകളും പരാമർശിച്ചിട്ടുണ്ടെങ്കിലും, പ്രദേശത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നതായി കണ്ടെത്തിയെന്നും തഹസിൽദാർ വ്യക്തമാക്കി. 4,780 ചതുരശ്ര മീറ്റർ ഭൂമി കൈയേറിയതായാണ് പരാതി. കൈയേറ്റങ്ങൾക്ക് 60 മുതൽ 65 വർഷം വരെ പഴക്കമുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

