Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ലെന്ന് മല്ലികാർജുൻ ഖാർഗെ

text_fields
bookmark_border
Mallikarjun Kharge
cancel

ന്യൂഡൽഹി: ചൊവ്വാഴ്ച ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ബജറ്റിൽ വിദഗ്ധരായ പാർട്ടിയിലെ നേതാക്കളുടെ വിശദീകരണം കേട്ടതിന് ശേഷം ബജറ്റിനെ കുറിച്ച് സംസാരിക്കാമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. "ബജറ്റ് കാണാതെ അതിനെ കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ല. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം അതിനെ കുറിച്ച് പ്രതികരിക്കും. വാർത്ത സമ്മേളനത്തിൽ പാർട്ടിയിലെ വിദഗ്ധരായ നേതാക്കൾ ബജറ്റിനെക്കുറിച്ച് സംസാരിക്കും"- ഖാർഗെ പറഞ്ഞു.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ബജറ്റ് അവതരണത്തിന് മുമ്പ് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നിർമല സീതാരാമൻ രാഷ്ട്രപതിയെ കണ്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Nothing Special In President's Address": Congress Chief M Kharge
Next Story