മുംബൈ: ജിയോക്കെതിരെ എയർടെൽ ചെയർമാൻ സുനിൽ മിത്തൽ രംഗത്ത്. ജി.എസ്.എം.എ സംഘടിപ്പിച്ച ചടങ്ങിൽ വച്ചായിരുന്നു മിത്തലിെൻറ പ്രസ്താവന. എക്കാലത്തേക്കും സൗജന്യമായി ഒന്നും ലഭിക്കില്ലെന്ന് ജിയോയുടെ ഒാഫറിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് മിത്തൽ പറഞ്ഞു. ട്രായി ജിയോയുടെ ഒാഫറുകളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവൺമെൻറിനോടും ട്രായിയോടും എയർടെല്ലിെൻറ പ്രതികരണ മറിയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒക്ടോബർ 21നാണ് എയർടെല്ലിനും മറ്റു മൂന്ന് സേവനദാതാക്കൾക്കുമെതിരെ ട്രായ് 3050കോടി രൂപ പിഴ ചുമത്തിയത്. ജിയോക്ക് ഇൻറർകോം കണ്കഷൻ നൽകാത്തതായിരുന്നു പിഴ ചുമത്താൻ കാരണം.