Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരുജിരയെ...

രുജിരയെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത് അപമാനിക്കാനെന്ന് മമതാ ബാനർജി

text_fields
bookmark_border
Rujira
cancel

കൊ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​നു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ഭാ​ര്യ രു​ജി​ര ബാ​ന​ർ​ജി​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മമതാ ബാനർജി.

തി​ങ്ക​ളാ​ഴ്ച ദു​ബൈ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കൊ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രു​ജി​ര ബാ​ന​ർ​ജി​യെ​യും ര​ണ്ടു മ​ക്ക​ളെ​യും എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​യു​ക​യും അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യു​മാ​യി​രു​ന്നു. ബം​ഗാ​ൾ ക​ൽ​ക്ക​രി ക​ട​ത്ത് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാണ് അറസ്റ്റ് ചെയ്തത്.

എന്നാൽ രുജിരയുടെ യാത്രാ പദ്ധതികളെ കുറിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനെ നേര​ത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും എന്നിട്ടും വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും മമത ആരോപിച്ചു. സംഭവത്തിൽ ബി.ജെ.പിയെയും അവർ രൂക്ഷമായി വിമർശിച്ചു.

ഇ.ഡിയും സി.ബി.ഐയും ചെയ്തത് ശരിയായില്ല. അവർ ജനങ്ങളെ അപമാനിക്കുകയാണ്. അഭിഷേക് ബാനർജിയുടെ ഭാര്യാമാതാവ് അസുഖ ബാധിതയാണ്. അതിനാൽ അവരെ കാണുന്നതിനാണ് രുജിര യാത്ര പുറപ്പെട്ടത്. നഗരം വിട്ടുപോകണമെങ്കിൽ ഇ.ഡിയെ അറിയിക്കണമെന്ന വ്യവസ്ഥയാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നത്. അതുപ്രകാരം യാത്രാവിവരം നേരത്തെ തന്നെ ഇ.ഡിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവരെ വിമാനത്താവളത്തിൽ ത​ന്നെ അറസ്റ്റ് ചെയ്യുന്നത് അപമാനിക്കാനല്ലാതെ മറ്റൊന്നുമല്ല -മമതാ ബാനർജി പറഞ്ഞു.

തനിക്ക് മറ്റെങനതങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ ഭാര്യയുടെ യാത്രാവിവരം ഇ.ഡിയെ അറിയിക്കില്ലായിരുന്നു. ഇത് നേരതെത തന്നെ അറിയിച്ചാണ് യാത്ര പുറപ്പെട്ടതെന് അഭിഷേക് ബാനർജി വ്യക്തമാക്കി.

അഭിഷേക് ബാനർജിയുടെ സംസ്ഥാന തല യാത്രയുടെ പ്രതികരണം ബി.ജെ.പിയെ ആകുലപ്പെടുത്തുന്നുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇത്രയും കാലമില്ലാത്ത തരത്തിൽ തൃണമുലിന് പിന്തുണ കൂടുന്നത് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്. അതിനാൽ അവർ ഞങ്ങൾക്ക് തടസങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഞങ്ങളെ അപമാനിക്കാനുള്ള വഴി തേടിക്കൊണ്ടിരിക്കുകയാണ് അവർ. ഞാൻ മാനസിക സംഘർഷത്തിലാണെന്ന് ഉറപ്പുവരുത്താനുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾകൊണ്ട് ഒരു കാര്യവുമിശല്ലന്ന് ഞാൻ അവരെ ഓർമിപ്പിക്കുന്നു - അഭിഷേക് ബാനർജി പറഞ്ഞു.

ഇ.ഡി. എന്നെയും ഭാര്യയെയും മക്കളെയും അറസ്റ്റ് ചെയ്താലും ഞാനെന്റ തല കുനിക്കുകയില്ല. പ്രധാനമന്ത്രി പദവിയോടുള്ള എല്ലാ ബഹുമാനത്തോടു കൂടിയും അദ്ദേഹ​ത്തെ ഓർമിപ്പിക്കട്ടെ, അദ്ദേഹത്തിന് എന്നേക്കാൾ രണ്ടിരട്ടി വയസു​ണ്ട്. എന്നിട്ടും ജനകീയ കോടതിക്ക് മുന്നിൽ രാഷ്ട്രീയമായി എന്നെ നേരിടാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.- അഭിഷേക് ആരോപിച്ചു.

എന്നാൽ ഇ.ഡി ഒരു സ്വതന്ത്ര ഏജൻസിയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ബി.ജെ.പിക്ക് സി.ബി.ഐയിലും ഇ.ഡിയിലും ഒന്നും ചെയ്യാനാകില്ല. ആരോപണങ്ങളെല്ലൊം അടിസ്ഥാന രഹിതമാണ്. അവർക്കെന്തെ​ങ്കെിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം -ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പറഞ്ഞു.

അതേസമയം, ബം​ഗാ​ൾ ക​ൽ​ക്ക​രി ക​ട​ത്ത് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കൊ​ൽ​ക്ക​ത്ത​യി​ലെ ഇ.​ഡി ഓ​ഫി​സി​ൽ ജൂ​ൺ എ​ട്ടി​ന് ഹാ​ജ​രാ​കാ​ൻ രു​ജി​ര ബാ​ന​ർ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഉ​ള്ള​തി​നാ​ലാ​ണ് യാ​ത്ര വി​ല​ക്കി​യ​തെ​ന്നും ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കും കു​ടും​ബ​ത്തി​നും ബ​ന്ധ​മു​ള്ള ര​ണ്ട് ക​മ്പ​നി​ക​ൾ​ക്ക് ക​ൽ​ക്ക​രി അ​ഴി​മ​തി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ക​മ്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഇ.​ഡി ആ​രോ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeAbhishek Banerjee
News Summary - "Nothing But...": Mamata Banerjee After Nephew's Wife Stopped At Airport
Next Story