Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പട്ടികയിൽ...

പൗരത്വ പട്ടികയിൽ മുസ്​ലിം വിരുദ്ധതയില്ല; ഭേദഗതി ബിൽ കൊണ്ടുവരും -അമിത്​ ഷാ

text_fields
bookmark_border
പൗരത്വ പട്ടികയിൽ മുസ്​ലിം വിരുദ്ധതയില്ല; ഭേദഗതി ബിൽ കൊണ്ടുവരും -അമിത്​ ഷാ
cancel

ന്യൂഡൽഹി: പൗരത്വ പട്ടികയിൽ മുസ്​ലിം വിരുദ്ധമായി ഒന്നുമില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. പൗരത്വ പട്ടിക സംബന്ധിച്ച നടപടികൾ സുപ്രീംകോടതിയുടെ നിർദേശത്തിൻെറയും ഉത്തരവിൻെറയും അടിസ്ഥാനത്തിൽ നടപ്പാക്കിയതാണ്​. നിലവി​ലുള്ള പൗരത്വ പട്ടികയിലെ പ്രശ്​നങ്ങൾ കണ്ടെത്തി പരിഹരിച്ച്​ പഴുതുകളടച്ചുള്ള പട്ടികയാക്കി മാറ്റുമെന്നും രാജ്യത്താകമാനം ഇത്​ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യാ ടുഡേ’ക്ക്​ നൽകിയ അഭിമുഖത്തിലാണ്​ അമിത്​ ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്​.

എല്ലാവരേയും ഇന്ത്യയിൽ കഴിയുന്നതിന്​ അനുവദിക്കാൻ സാധ്യമല്ല. കോൺഗ്രസ്​ ഒരിക്കലും അനധികൃത കുടിയേറ്റം തടഞ്ഞി​ല്ല. അതിനാൽ അത്തരം ആളുകളെ തിരിച്ചറിഞ്ഞ്​ തിരിച്ചയക്കാൻ നിയമപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും​ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരുമെന്നും അമിത്​ ഷാ പറഞ്ഞു. ഏക സിവിൽ കോഡ്​ സംബന്ധിച്ച ചോദ്യത്തിന്​, ഒരു പാട്​ കാര്യങ്ങൾ പരിഗണനയിലുള്ളതിനാൽ കൃത്യമായ ടൈംടേബിൾ നൽകകൻ പ്രയാസമാണെന്ന്​ അദ്ദേഹം ഉത്തരം നൽകി.

കേരളത്തിലും മറ്റ്​ സംസ്ഥാനങ്ങളിലും യുവാക്കൾക്കിടയിൽ പോപ്പുലർ ഫ്രണ്ട്​ മൗലികവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിഞ്ഞു​. പോപ്പുലർ ഫ്രണ്ട്​ മാത്രമല്ല, എത്​ സംഘടനയായാലും അത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്​ സർക്കാർ വളരെ ഗുരുതരമായ വിഷയമായാണെടുക്കുന്നതെന്നും അവരെ തടയാൻ ഭരണഘടനാപരമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsindia newsanti-MuslimNRC
News Summary - Nothing anti-Muslim about NRC said Amit Shah -india news
Next Story