Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം...

നോട്ട്​ നിരോധനം പോലെ ബുള്ളറ്റ്​ ട്രെയിനും ജനങ്ങളെ കൊല്ലുമെന്ന്​ ചിദംബരം

text_fields
bookmark_border
Chidambaram
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറി​​​െൻറ നോട്ട്​ നിരോധനം പോലെ അതിവേഗ ട്രെയിൻ സംവിധാനമായ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയും എല്ലാം നശിപ്പിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. സുരക്ഷ ഉൾപ്പെടെയെല്ലാം ഇൗ പദ്ധതി ഇല്ലാതാക്കും. ബുള്ളറ്റ്​ ട്രെയിൻ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല, സമ്പന്നർക്കും മറ്റ്​ ഉന്നതർക്കും വേണ്ടിയുള്ളതാണെന്നും ചിദംബരം വിമർശിച്ചു.   

റെയിൽവേ പണം ചെലവഴിക്കേണ്ടത്​ സുരക്ഷക്കും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുമാണ്​, അതിവേഗ ട്രെയിനിനു വേണ്ടിയ​ല്ലെന്നും ചിദംബരം പറഞ്ഞു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്​റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്​ 22 പേർ മരിച്ച സംഭവത്തിൽ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
പണക്കാരായ യാത്രക്കാർക്കുവേണ്ടി ദരിദ്രരായ യാത്രക്കാരെ കൊന്നൊടുക്കിയാണ്​ മോദി സർക്കാർ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും മുംബൈയിൽ നടന്നത്​ കൂട്ടക്കൊലയാണെന്നും ശിവസേന എം.പി സഞ്​ജയ്​ റൗത്ത്​ വിമർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambarambullet trainNotes Ban
News Summary - Like Notes Ban, Bullet Train Will Kill Everything: P Chidambaram– India news
Next Story