Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസഫർ ഹുസൈൻ

മുസഫർ ഹുസൈൻ അന്തരിച്ചു

text_fields
bookmark_border
മുസഫർ ഹുസൈൻ അന്തരിച്ചു
cancel

മുംബൈ: പ്രമുഖ എഴുത്തുകാരനും ചിന്തകനും മാധ്യമപ്രവർത്തകനുമായ മുസഫർ ഹുസൈൻ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ വിക്​റോളിയിലെ ആശുപത്രിയിലാണ്​ മരണം. ജനുവരി 30നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഖബറടക്കം ബുധനാഴ്​ച. ഭാര്യയും രണ്ടു മക്കളുമുണ്ട്​. 
രാഷ്​ട്രം പത്മശ്രീ നൽകി ആദരിച്ച മുസഫർ ഹുസൈൻ​ അറിയപ്പെടുന്ന കോളമിസ്​റ്റാണ്​. നിരവധി ദേശീയ, പ്ര​ാദേശിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ സ്​ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു. 

1940 മാർച്ച്​ 20ന്​ മധ്യപ്രദേശിൽ ജനിച്ച മുസഫർ ഹുസൈൻ പിന്നീട്​ മുംബൈയി​േലക്ക്​ വരുകയായിരുന്നു. അധികം വൈകാതെ നിരവധി ഭാഷകളിൽ വിദഗ്​ധനായി. സാഹിത്യ മേഖലയിൽ നിരവധി ദേശീയ, സംസ്​ഥാന പുരസ്​കാരങ്ങൾ നേടി. 2002ലാണ്​ പത്മശ്രീ ലഭിച്ചത്​. പത്രപ്രവർത്തന മേഖലയിലെ മികച്ച സേവനത്തിന്​ 2014ൽ മഹാരാഷ്​ട്ര സർക്കാർ ‘ലോകമാന്യ തിലക്​ ജീവൻ ഗൗരവ്​’ പുരസ്​കാരം നൽകി ആദരിച്ചു. 

ഹിന്ദുത്വ അനുകൂല നിലപാട്​ സ്വീകരിച്ചിരുന്ന മുസഫർ ഹുസൈൻ പല പുസ്തകങ്ങളിലും ഇസ്​ലാമിക പാരമ്പര്യങ്ങളെ ചോദ്യം ചെയ്​തു. അതുകൊണ്ടുതന്നെ ആർ.എസ്​.എസ്​ ഇദ്ദേഹത്തെ പുകഴ്​ത്തിയിട്ടുണ്ട്​. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസും ആർ.എസ്​.എസ്​ നേതാക്കളും നിര്യാണത്തിൽ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistwritermalayalam newsNoted scribeMuzaffar Hussainthinker
News Summary - Noted scribe Muzaffar Hussain dead-India News
Next Story