Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ അസാധുവാക്കൽ :...

നോട്ട്​ അസാധുവാക്കൽ : പാർലമെൻറ്​ സ്​തംഭിച്ചു

text_fields
bookmark_border
നോട്ട്​ അസാധുവാക്കൽ : പാർലമെൻറ്​ സ്​തംഭിച്ചു
cancel

ന്യൂഡൽഹി: നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറി​െൻറ ഇരു സഭകളും പ്രക്ഷുബ്​ധമായി. പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങ്​ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം പ​െങ്കടുത്തില്ല. ഇൗ മാസം 28ന്​ നടക്കുന്നരാജ്യവ്യാപക പ്രതിഷേധത്തിനു മു​േമ്പ മറ്റൊരു ഒത്തു തീർപ്പിന്​ തയാറല്ലെന്ന നിലപാടിലാണ്​ പ്രതിപക്ഷം.

രാവിലെ 11മണിക്ക്​ ലോക്​സഭ ആരംഭച്ചപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്​തു. ബഹളത്തിനിടെ സമാജ്​വാദി പാർട്ടി എം.പി അക്ഷയ്​ യാദവ്​ കടലാസു കീറി സ്​പീക്കറുടെ ​ചേംബറിലേക്ക്​ എറിഞ്ഞു. തുടർന്ന്​ ലോക്​സഭ നടപടികൾ 12വരെ നിർത്തിവച്ചു. സഭാ നടപടികൾ പുനരാരംഭിച്ചെങ്കിലും ബഹളത്തെതുടർന്ന് ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്യസഭയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്​ സംസാരിക്കാൻ ഉപാധ്യക്ഷൻ അനുമതി നൽകിയെങ്കിലും രാജ്യസഭാ കക്ഷി നേതാവ് അരുൺ ജെയ്​റ്റലി എതിർത്തു. ചർച്ചക്ക്​ തയാറാകുന്നില്ലെങ്കിൽ പ്രതിപക്ഷത്തു നിന്ന്​ ഒരാളെയും സംസാരിക്കാനനുവദിക്കില്ലെന്ന്​ ജെയ്​റ്റ്​ലി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭാ 12 മണിവരെ നിർത്തിവെച്ചു.

പ്രതിപക്ഷ ആവശ്യ പ്രകാരം പ്രധാനമന്ത്രി സഭയിൽ എത്തിയതോടെ സഭാ നടപടികൾ പുനരാരംഭിച്ചു. തുടർന്ന് മൻമോഹൻ സിങ് സഭയെ അഭിസംബോധന ചെയ്തു.  നോട്ട്​ അസാധുവാക്കൽ തീരുമാനം  നിയമാനുസൃത കവർച്ചയും സംഘടിത കൊള്ളയുമാണെന്നും ഇൗ നടപടി കെടുകാര്യസ്​ഥതയുടെ ചരിത്ര സ്​മാരകമാണെന്നും മൻമോഹൻസിങ്ങ്​ ആരോപിച്ചു. പിന്നീട്​ സഭ വിട്ടുപോയ പ്രധാനമന്ത്രിയുടെ നടപടിയിൽ ​്രപതിപക്ഷം ശക്​തമായി പ്രതിഷേധിച്ചു. ചർച്ചയിൽ നിന്ന്​ ഒളി​ച്ചോടാൻ പ്രതിപക്ഷം പുതിയ കാരണങ്ങൾ കണ്ടെത്തുകയാണെന്ന്​ അരുൺ ജെയ്​റ്റ്​ലി പറഞ്ഞു. ​്രപതിപക്ഷ ബഹളത്തെ തുടർന്ന്​ രാജ്യസഭ പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliment
News Summary - note ban
Next Story