Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം:...

നോട്ട്​ നിരോധനം: വാർഷികമെത്തിയിട്ടും നോട്ട്​ പരിശോധന തുടർന്ന്​ ആർ.ബി.​െഎ

text_fields
bookmark_border
Rbi
cancel

ന്യൂഡൽഹി: നോട്ടുനിരോധനത്തി​​െൻറ ഒന്നാം വാർഷികം അടുക്ക​ു​േമ്പാഴും റദ്ദാക്കിയ നോട്ടുകൾ പരിശോധിച്ചും എണ്ണിയും തീരാതെ റിസർവ്​ ബാങ്ക്​. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ്​ നോട്ടുകള്‍ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയിലൂടെ കടന്നുപോവുകയാണെന്ന് ആർ.ബി.​െഎ അറിയിച്ചത്​. സെപ്റ്റംബർ 30വരെ 1,134 കോടി എണ്ണം 500 രൂപയുടെയും 524.90 കോടി എണ്ണം 1000 രൂപയുടെയും നോട്ടുകൾ പരിശോധിച്ചുകഴിഞ്ഞു. ഇത്​ മൊത്തം 10.91 ലക്ഷം കോടി രൂപവരുമെന്നും ആർ.ബി.​െഎ നൽകിയ മറുപടി പറയുന്നു. 

നിരോധിച്ച നോട്ടുകള്‍ എണ്ണാന്‍ സൊഫിസ്​റ്റിക്കേറ്റഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് ​േപ്രാസസിങ് (സി.വി.പി.എസ്) യന്ത്രങ്ങളാണ് ഉപയോഗിച്ചതെന്നും ആർ.ബി.ഐ നൽകിയ മറുപടിയിലുണ്ട്​. 
കഴിഞ്ഞ നവംബർ എട്ടിനാണ്​ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതായി​ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്​. ​കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നവംബർ എട്ട്​ കരിദിനമായി ആചരിക്കു​േമ്പാൾ ബി.ജെ.പി ഇൗ ദിവസം ‘കള്ളപ്പണ വിരുദ്ധദിന’മായി ആചരിക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. 

2017 ആഗസ്​റ്റ്​ 30ന്​ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ്​ ബാങ്ക്​ പറഞ്ഞിരുന്നു. ആകെ 15.28 ലക്ഷം കോടി വരുമിത്​. ഇതിൽ 10.91 ലക്ഷം കോടിയാണ്​ ഇപ്പോൾ പരിശോധിച്ചുതീർന്നത്​.

ആകെയുള്ള 15.44 ലക്ഷം കോടി നി​രോധിത നോട്ടിൽ 16,050 കോടി മാത്രമാണ്​ തിരിച്ചെത്താത്തതെന്നാണ്​ 2017 ജൂൺ 30ന്​ അവസാനിച്ച ബാങ്ക്​ വർഷത്തെ റിപ്പോർട്ടിൽ ആർ.ബി.​െഎ പറഞ്ഞത്​. 2016 നവംബർ എട്ടിലെ കണക്കുപ്രകാരം 500 രൂപയുടെ 1,716.5 കോടി എണ്ണം നോട്ടുകളും 1000 രൂപയുടെ  685.8 കോടി എണ്ണം നോട്ടുകളുമാണ്​ ​പ്രചാരത്തിലുണ്ടായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbinote banmalayalam newsanniversaryverifyingreturned notes
News Summary - Note ban anniversary: RBI says still verifying returned notes- India news
Next Story