Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ തെരഞ്ഞെടുപ്പിൽ...

രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ട അനുവദിക്കില്ല- സുപ്രീംകോടതി

text_fields
bookmark_border
രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ട അനുവദിക്കില്ല- സുപ്രീംകോടതി
cancel

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ‘നോട്ട’(നൺ ഒാഫ്​ ദ എബൗ) സംവിധാനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ബാലറ്റ്​ പേപ്പറിൽ ‘നോട്ട’ അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ്​ കമീഷ​​​െൻറ വിജ്ഞാപനം കോടതി റദ്ദാക്കി. പ്രത്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തിഗത സമ്മതിദായകർക്കു വേണ്ടി നടപ്പിലാക്കിയ സംവിധാനമാണ്​ നോട്ടയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 

ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്​ എന്നിവരടങ്ങിയ ബെഞ്ചി​േൻറതാണ്​ ഉത്തരവ്​. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബാലറ്റ്​ പേപ്പറിൽ നോട്ട സംവിധാനം ഉൾപ്പെടുത്താൻ അനുവദിച്ചുള്ള തെരഞ്ഞെടുപ്പ്​ കമീഷ​​​െൻറ വിജ്ഞാപനം ചോദ്യം ​െചയ്​ത്​ ഗുജറാത്ത്​ നിയമസഭയിലെ കോൺഗ്രസ്​ ചീഫ്​ വിപ്പ്​ ഷൈലേഷ്​ മനുഭായ്​ പർമർ സമർപ്പിച്ച ഹരജിയെ തുടർന്നായിരുന്നു വിധി.

നോട്ട നടപ്പിലാക്കുന്നതോടെ വോട്ട്​ ചെയ്യാതിരിക്കുന്നതിന്​ നിയമ സാധുത നൽകുകയാണ് തെരഞ്ഞെടുപ്പ്​ പാനൽ​ചെയ്യുന്നതെന്ന്​ സുപ്രീംകോടതി േനരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട സംവിധാനം  കുതിരക്കച്ചവടത്തിനും അഴിമതിക്കും ഇടയാക്കുമെന്ന്​ ശെഷലേഷ്​ മനുഭായ്​ പർമർ ആരോപിച്ചു.

2013ലെ സുപ്രീംകോടതി വിധിയെ തുടർന്ന്​ 2014ലാണ്​ നോട്ട ആദ്യമായി നടപ്പിലാക്കിയതെന്നും അതിനു ശേഷമുള്ള ഒരു തെരഞ്ഞെടുപ്പിലും​ കോൺഗ്രസ്​ എതിർപ്പുകൾ ഉന്നയിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പ്​ പാനൽ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRajya Sabha PollsNOTA Voting OptionNot Allowed NOTAsupreme court
News Summary - NOTA Voting Option Not Allowed In Rajya Sabha Polls: Top Court-india news
Next Story