Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എൻ.ബി തട്ടിപ്പിനെ...

പി.എൻ.ബി തട്ടിപ്പിനെ കുറിച്ച്​ പ്രധാനമന്ത്രി ഒരക്ഷരം പറയുന്നില്ലെന്ന്​ രാഹുൽ

text_fields
bookmark_border
പി.എൻ.ബി തട്ടിപ്പിനെ കുറിച്ച്​ പ്രധാനമന്ത്രി ഒരക്ഷരം പറയുന്നില്ലെന്ന്​ രാഹുൽ
cancel

നൂഡൽഹി: ഉന്നതരുടെ സംരക്ഷണത്തോടുകൂടിയല്ലാതെ ഇത്രയും വലിയ തുകയുടെ തട്ടിപ്പ്​ പഞ്ചാബ്​ നാഷണൽ ബാങ്കിൽ നടത്താനാകില്ലെന്ന്​ കോൺഗ്രസ്​. സംഭവത്തെ കുറിച്ച്​ പ്രധാനമന്ത്രി ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. എങ്ങന​െ തട്ടിപ്പ്​ നടന്നുവെന്ന്​ പ്രധാനമന്ത്രി വിശദീകരിക്കണം. ഇന്ത്യയിലെ ബാങ്കിങ്​ സംവിധാനം സുരക്ഷിതമാക്കാൻ എന്തെല്ലാം നടപടികൾ സ്വകീരിച്ചുവെന്നതും പ്രധാനമന്ത്രി വിശദീകരിക്കണമെന്ന്​ രാഹുൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി സ്വന്തം പ്രവർത്തികൊണ്ട്​ തന്നെ രാജ്യത്തി​​​െൻറ സമ്പദ്​ വ്യാസ്​ഥ തകർത്തുവെന്നതാണ്​ യാഥാർഥ്യം. സമ്പദ്​ വ്യവസ്​ഥയെ അദ്ദേഹം അസാധുവാക്കി. ജനങ്ങളുടെ കീ​ശയിൽ നിന്ന്​ പണമെടുത്ത്​ ബാങ്കിങ്​ മേഖലയിൽ നിക്ഷേപിച്ചു. എന്നിട്ട്​ ഇപ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ കോടീശ്വരൻമാർ അവ ബാങ്കുകളിൽ നിന്ന്​ മോഷ്​ടിക്കുന്നു. എന്നാൽ പ്രധാനമന്ത്രി ഒന്നും പറയുന്നില്ലെന്നും രാഹുൽ വിമർശിച്ചു. 

തട്ടിപ്പ്​ കണ്ടെത്താൻ സാധിക്കാതിരുന്നത്​ എന്തുകൊണ്ടെന്ന്​ പ്രധാനമന്ത്രി വ്യക്​തമാക്കണമെന്ന്​ കോൺഗ്രസ്​ സ്​റ്റിയറിങ്​ കമ്മിറ്റിയും ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPNB FraudRahul Gandhi
News Summary - Not A Word From PM on PNB Fraud": Rahul Gandhi - India News
Next Story