Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right200 സീറ്റുകളിൽ...

200 സീറ്റുകളിൽ ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നത്​ അവരാണ്​; കോൺഗ്രസില്ലാത്ത പ്രതിപക്ഷം സങ്കൽപ്പിക്കാനാവില്ല -തേജസ്വി യാദവ്​

text_fields
bookmark_border
200 സീറ്റുകളിൽ ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നത്​ അവരാണ്​; കോൺഗ്രസില്ലാത്ത പ്രതിപക്ഷം സങ്കൽപ്പിക്കാനാവില്ല -തേജസ്വി യാദവ്​
cancel

ന്യൂഡൽഹി: 2024ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന്​ ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​. 543 പാർലമെൻറ്​ സീറ്റുകളിൽ 200 സീറ്റുകളിൽ ബി.ജെ.പിയുമായി നേരിട്ട്​ ഏറ്റുമുട്ടുന്നത്​ കോൺഗ്രസാണെന്നും തേജസ്വി പറഞ്ഞു. എൻ.ഡി.ടി.വിക്ക്​ അനുവദിച്ച അഭിമുഖത്തിലാണ്​ തേജസ്വി അഭിപ്രായ പ്രകടനം നടത്തിയത്​.

''ഏത്​ പ്രതിപക്ഷ സഖ്യമായാലും അതി​െൻറ അടിസ്ഥാനം കോൺഗ്രസ്​ ആകും. പക്ഷേ ശക്തരായ പ്രാദേശിക പാർട്ടികളും മുൻനിരയിൽ തന്നെയുണ്ടാകും. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ ആരംഭിക്കണം. നമുക്ക്​ കോൺഗ്രസില്ലാത്ത സഖ്യം സങ്കൽപ്പിക്കാനാവില്ല. ആരാണ്​ നേതൃത്വമെന്ന്​​ എല്ലാവരും ഒരുമിച്ചിരുന്ന്​ ആലോചിക്കണം. രാജ്യത്തി​െൻറ നിലനിൽപ്പിനായി എല്ലാവരും വിട്ടുവീഴ്​ചകൾ ചെയ്യണം''-തേജസ്വി പറഞ്ഞു.

നേരത്തേ ശിവസേനയും എൻ.സി.പിയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ബിഹാറിൽ മഹാസഖ്യത്തി​െൻറ ഭാഗമായി കോൺ​ഗ്രസ്​-ആർ.ജെ.ഡി സഖ്യം മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസ്​ പ്രകടനം ദയനീയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDTejashwi Yadavcongress
News Summary - Not Without Congress: Vote Of Confidence From Tejashwi Yadav
Next Story