മാസ്ക് ധരിക്കാതെ പുറത്തിറങ്ങി; സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ പൊലീസ് ചങ്ങലക്കിട്ടതായി പരാതി
text_fieldsബംഗളൂരു: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് സി.ആർ.പി.എഫ് കമാൻഡോ ഉദ്യോഗസ്ഥനെ കർണാടക പൊലീസ് മർദ്ദിക ്കുകയും സ്റ്റേഷനിെലത്തിച്ച് ചങ്ങലക്കിട്ട് തറയിൽ ഇരുത്തുകയും ചെയ്തതായി പരാതി. ആൻറി മാവോയിസ്റ്റ് കോ ബ്ര വിഭാഗത്തിൽപ്പെട്ട സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെ മർദ്ദിച്ചതായാണ് പരാതി.
സാധാരണ വേഷത്തി ൽ ഉദ്യോഗസ്ഥനെ ചങ്ങലയണിയിച്ച് പൊലീസ് സ്റ്റേഷനിൽ ഇരുത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവധിക്ക് ബലഗാവിയിലെ വീട്ടിലെത്തിയതാണ് സച്ചിൻ സാവന്ത്.
മാസ്ക് ധരിക്കാതെ സാധാരണ വേഷത്തിലാണ് സച്ചിൻ പുറത്തിറങ്ങിയത്. തുടർന്ന് മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പൊലീസുകാരനും സച്ചിനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സച്ചിനെ മർദ്ദിക്കുകയും ചെയ്തു. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നു. ഏപ്രിൽ 23നാണ് സച്ചിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ സി.ആർ.പി.എഫ് കർണാടക പൊലീസിനോട് വിശദീകരണം തേടി. പൊലീസിനെതിരെ കേസെടുക്കുെമന്നാണ് വിവരം. എന്നാൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ മർദ്ദിച്ചതിനാണ് സച്ചിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിെൻറ വിശദീകരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
