Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ നടന്നത്​...

യു.പിയിൽ നടന്നത്​ ദുരന്തമല്ല; കൂട്ടകൊല–​ കൈലാഷ്​ സത്യാർഥി

text_fields
bookmark_border
യു.പിയിൽ നടന്നത്​ ദുരന്തമല്ല; കൂട്ടകൊല–​ കൈലാഷ്​ സത്യാർഥി
cancel

ലഖ്​നോ:ഉത്തർപ്രദേശിലെ ഗൊരഖ്​പൂർ ബാബാ രാഘവ്​ ദാസ്​ മെഡിക്കൽ കോളജിൽ  ഒാക്​സിജൻ വിതരണം നിലച്ചതിനെ തുടർന്ന്​ 60 ഒാളം കുട്ടികൾ മരിച്ച സംഭവത്തെ അപലപിച്ച്​ നെബേൽ പുരസ്​കാര ​ജേതാവ്​ കൈലാഷ്​ സത്യാർഥി. യു.പിയിൽ ഉണ്ടായത്​ ദുരന്തമല്ല, അതൊരു കൂട്ടക്കൊലയാണെന്ന്​ അദ്ദേഹം പ്രതികരിച്ചു.  നമ്മുടെ രാജ്യത്തിന്​ സ്വാതന്ത്ര്യം ലഭിച്ച്​ 70 വർഷമായി എന്നത് കുട്ടികൾ ​ ഇങ്ങനെയാണോ മനസിലാക്കേണ്ടതെന്ന്​ സത്യാർഥി ട്വീറ്റ്​ ചെയ്​തു.  സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങളിൽ ​ ദശകങ്ങളായി തുടരുന്ന അഴിമതിയെ ഉന്മൂലനം ചെയ്യാൻ  മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥ്​ ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 ബാബാ രാഘവ്​ ദാസ്​ മെഡിക്കൽ കോളജിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 60 ലേറെ കുട്ടികളാണ്​ ഒാക്​സിജൻ കിട്ടാതെ മരിച്ചത്​. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന്​ ഉത്തവിട്ടിട്ടുണ്ട്​. സംഭവത്തെ തുടർന്ന്​ ആശുപത്രിയിലെത്തിച്ച ലിക്വിഡ്​ ഒാക്​സിജൻ നൽകിയ മൂന്നു കുട്ടികളും പിന്നീട്​ മരിച്ചിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gorakhpurtragedykailash satyarthia massacrenewborn deaths
News Summary - Not a tragedy, it’s a massacre: Kailash Satyarthi on Gorakhpur hospital deaths
Next Story